തിരുവനന്തപുരം: വികസന, സേവന പ്രവര്‍ത്തനങ്ങളിലും അനന്തപുരിയിലെ ആതിഥേയരായി മാറിയ ഉദയാ ഗ്രൂപ്പ് ജന്മഭൂമി സുവര്‍ണജൂബിലി പ്രദര്‍ശന നഗരിയിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്.
തങ്ങളുടെ ഹോട്ടലുകളുടെ ദൃശ്യങ്ങള്‍ മനോഹരമായ രീതിയില്‍ ഒരുക്കിയാണ് ഉദയ ഗ്രൂപ്പ് സന്ദര്‍ശകരുടെ ശ്രദ്ധ നേടുന്നത്. മുറികളുടെ എണ്ണവും വാടകക്കുറവും ചൂണ്ടിക്കാട്ടുമ്പോഴാണ് ഉദയ ഗ്രൂപ്പിന്റെ സേവനമുഖം തെളിയുന്നത്. 1998 ല്‍ കോവളത്ത് ഹോട്ടല്‍ സമുച്ചയം ഒരുക്കിയാണ് അനന്തപുരിയിലേക്കുള്ള ഉദയ ഗ്രൂപ്പിന്റെ രംഗപ്രവേശം. തുടര്‍ന്ന് ശംഖുംമുഖത്ത് മറ്റൊരു ഹോട്ടലും കവടിയാറില്‍ കണ്‍വെന്‍ഷന്‍ സെന്ററും സ്ഥാപിച്ചു. വിദ്യാഭ്യാസ രംഗത്തും സാന്നിധ്യമായി.
ചെങ്കലില്‍ സ്ഥാപിച്ച സായി കൃഷ്ണ വിദ്യാലയം ഇന്ന് സാധാരണക്കാരുടെയും ആശ്രയമാണ്. ഇവിടെ നിന്നാണ് ഉദയ ഗ്രൂപ്പിന്റെ സാമൂഹിക സേവന രംഗത്തേയ്‌ക്കുള്ള ചുവടുവെയ്‌പ്പായിരുന്നത്. ആദ്യം തന്റെ സ്ഥാപനങ്ങളില്‍ സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയാണ് ഉദയാ ഗ്രൂപ്പ് ഉടമ ചെങ്കല്‍ രാജശേഖരന്‍ നായര്‍ ഈ രംഗത്ത് ചുവടുറപ്പിച്ചത്. സ്വന്തമായി കിടപ്പാടമില്ലാത്ത അനവധി കുടുംബങ്ങള്‍ക്ക് അദ്ദേഹം വീടൊരുക്കി. ശംഖുംമുഖം ദേവീക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, വെള്ളാര്‍ അയ്യപ്പക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് പങ്കുവഹിച്ചു. മാനസിക രോഗബാധിതരായ ഒരു കൂട്ടം കുട്ടികളും ഉദയ ഗ്രൂപ്പിന്റെ കൈകളില്‍ സുരക്ഷിതരാണ്. വ്യവസായത്തിലുള്ള സാമ്പത്തിക മുന്നേറ്റം സമൂഹ നന്മയ്‌ക്കും വേണ്ടിയാകണമെന്ന തത്വമാണ് ഉദയ ഗ്രൂപ്പ് ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: