ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ പ്രതിരോധത്തിന് ഏറ്റവും വലിയ തലവേദനയായതില്‍ അദാനിയുടെ ചാവേര്‍ ഡ്രോണ്‍.. അദാനിയുടെ ആല്‍ഫ ഡിസൈന്‍ എന്ന അദാനിയുടെ കമ്പനി നിര്‍മ്മിച്ച ഡ്രോണുകളെ അടിച്ചുതാഴെയിടുന്നതില്‍ പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം പലപ്പോഴും പരാജയപ്പെട്ടു. എന്ന് മാത്രമല്ല ഈ സ്റ്റാര്‍ സ്ട്രൈക്കര്‍ എന്ന പേരുളള ഈ ഡ്രോണുകള്‍ പാകിസ്ഥാന്‍ നഗരങ്ങളില്‍ വലിയ നാശനഷ്ടം വിതയ്‌ക്കുകയും ചെയ്തു.
അദാനിയുടെ കമ്പനി നിര്‍മ്മിച്ച സ്കൈ സ്ട്രൈക്കര്‍ എന്ന ലോയിറ്ററിംഗ് മ്യുനിഷന്‍ (പതുങ്ങിനില്‍ക്കുന്ന യുദ്ധോപകരണം-LM) വന്‍നാശമാണ് പാകിസ്ഥാന്‍ നഗരങ്ങളില്‍ വിതച്ചത്. ചിറകില്‍ ഒളിപ്പിച്ച് വെച്ച അഞ്ച് മുതല്‍ പത്ത് കിലോ വരെ ഭാരമുള്ള ബോംബ് ഡ്രോണ്‍ നിര്‍ണ്ണയിക്കുന്ന ഇടത്ത് നിമിഷനേരത്തില്‍ വിക്ഷേപിക്കുമെന്നതാണ് സ്കൈ സ്ട്രൈക്കറിന്റെ സവിശേഷത.
സ്കൈ സ്ട്രൈക്കര്‍ എന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ വിഭാവനം ചെയ്തത് ഇസ്രയേലിന്റെ എല്‍ബിറ്റ് സിസ്റ്റം എന്ന കമ്പനിയാണ്. ഇവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതാകട്ടെ അദാനിയുടെ ആല്‍ഫ ഡിസൈനും. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചതോടെ എല്‍ബിറ്റ് സിസ്റ്റം എന്ന അമേരിക്കയിലെ ഓഹരിവിപണിയായ നാസ് ഡാകില്‍ ലിസ്റ്റ് ചെയ്ത ഈ ഇസ്രയേല്‍ കമ്പനിയുടെ ഓഹരി വിലയും കുതിച്ചുയര്‍ന്നിരുന്നു. 400 ഡോളറില്‍ നിന്നും 414 ഡോളറിലേക്കാണ് എല്‍ബിറ്റ് സിസ്റ്റത്തിന്റെ ഓഹരി വില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നത്.
2018ലാണ് ആല്‍ഫ ഡിസൈന്‍ എന്ന ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയെ അദാനി ഡിഫന്‍സ് എന്ന പ്രതിരോധആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി വിലക്കുവാങ്ങിയത്. എന്തായാലും അദാനി ഡിഫന്‍സിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: