തിരുവനന്തപുരം: സഹോദരീ സഹോദരന്മാരേ എന്ന മലയാളത്തില്‍ അഭിവാദനം. ‘എന്റെ അധ്വാനം, എന്റെ ഉത്പന്നം, എന്റെ രാജ്യം’ എന്ന തീരുമാനം നമ്മെ സ്വര്‍ണ സിംഹങ്ങളാക്കുമെന്നും ലോകം നാം കീഴടക്കുമെന്നുമുള്ള ആഹ്വാനം…. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിന്റെ വാക്കുകള്‍ ജന്മഭൂമി സുവര്‍ണജൂബിലി യുവസമ്മേളനത്തിന് ആവേശവും ആത്മവിശ്വാസവും പകര്‍ന്നു.
വികസിത ഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറക്കമിളഞ്ഞ് പ്രയത്‌നിച്ചതു കൊണ്ടുമാത്രം ഫലമുണ്ടാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത് ഓരോ ഭാരതിയന്റെയും ചുമതലയാവണം. ഒരു സംഭവമെനിക്ക് ഓര്‍മ്മ വരുന്നു, എന്റെ സൃഹൃത്തായ ഒരു മാധ്യമ പ്രവര്‍ത്തകനോട് അദ്ദേഹത്തിന്റെ അച്ഛന്‍ 1942ലെ ക്വിറ്റ് ഇന്‍ഡ്യാ പ്രക്ഷോഭത്തെപ്പറ്റി വിവരിച്ച് ആവേശം കൊണ്ടു. എന്റെ സൃഹൃത്ത് ചോദിച്ചു അപ്പോള്‍ അച്ഛനെവിടെയായിരുന്നു, രണ്ടാം നിലയിലെ ജനാലയിലൂടെ എല്ലാം നോക്കി കാണുകയായിരുന്നുവെന്ന് മറുപടി. അച്ഛനെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.
ഇതേ രീതിയിലാണ് ഇന്ന് നമ്മളും കാര്യങ്ങള്‍ ടിവിയില്‍ കണ്ട് ഊര്‍ജ്ജം കൊള്ളും, അല്പം കഴിഞ്ഞ് അണയുകയും ചെയ്യും, പിന്നെങ്ങനെ വികസിത ഭാരതം സൃഷ്ടിക്കാനാവും. 2047 ആവുമ്പോള്‍ പേന മുതല്‍ എല്ലാം സ്വന്തമായി നിര്‍മ്മിക്കുന്നവരായി നാം മാറണം. നമുക്ക് സ്വദേശി ഭാവം ഉണ്ടാകണം. നമ്മുടെ അധ്വാനം നമ്മുടെ രാജ്യത്തിന് എന്ന് പ്രതിജ്ഞയെടുക്കണം. ഈ ലോകം നമ്മുടേതാണ്, ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: