ന്യൂദല്‍ഹി: ഇന്ത്യാ പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് കേന്ദ്ര സര്‍ക്കാര്‍ മെയ് 15 ന് പുലര്‍ച്ചെ വരെ നീട്ടി.
മെയ് 10 വരെ അടച്ചിടുമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. അതാണിപ്പോള്‍ നീട്ടിയിരിക്കുന്നത്.
ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, ഭുന്തര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, ജയ്സാല്‍മീര്‍, പത്താന്‍കോട്ട്, ജമ്മു, ബിക്കാനീര്‍, ലേ, പോര്‍ബന്തര്‍ തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്. വിമാനക്കമ്പനികള്‍ ഇതു സംബന്ധിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: