ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാന്‍ മെയ് എട്ടാം തീയതി വെറും മൂന്നര മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ചെറു ഡ്രോണുകള്‍ എന്ന് പ്രതിരോധവകുപ്പില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ 24 നഗരങ്ങളെ ലക്ഷ്യമാക്കിയാണ് ഇവ അയച്ചത്. ഈ ഡ്രോണുകളെയെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം അടിച്ചു താഴെയിട്ടിരുന്നു. കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 24 നഗരങ്ങളെയാണ് ഡ്രോണുകള്‍ ലക്ഷ്യമാക്കിയത്.
രാത്രി എട്ട് മണി മുതല്‍ 11.30 വരെയുള്ള മൂന്നരമണിക്കൂറിലായിരുന്നു പാകിസ്ഥാന്റെ ഭ്രാന്ത് പിടിച്ചുള്ള ഈ ഡ്രോണ്‍ ആക്രമണം. റഷ്യ നല്‍കിയ എസ് 400 ട്രയംഫ് (സുദര്‍ശനചക്ര), ആകാശ് ഭൂതല-വ്യോമ മിസൈല്‍ സംവിധാനം, ഡിആര്‍ഡിഒയുടെ ഡ്രോണ്‍ പ്രതിരോധസംവിധാനം എന്നിവ ഒത്തുപിടിച്ച് നടത്തിയ വ്യോമ പ്രതിരോധത്തിലാണ് ഈ 500 പാക് ഡ്രോണുകളും താഴെ വീണത്.
പാക് ഡ്രോണുകള്‍ രണ്ട് കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഒന്ന്, ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തെ തകര്‍ക്കുക. രണ്ട് ഇന്ത്യയുടെ റഡാര്‍ സംവിധാനങ്ങളെ തകര്‍ക്കുക. ഈ ഡ്രോണുകള്‍ പറന്നെത്തുമ്പോള്‍ ഇന്ത്യയുടെ റഡാറുകള്‍ സിഗ്നലുകള്‍ അയയ്‌ക്കും. ഇതോടെ ഇന്ത്യയുടെ റഡാറുകള്‍ എവിടെയാണ് ഇരിക്കുന്നതെന്ന് ഈ ഡ്രോണുകള്‍ക്ക് ഒപ്പമുള്ള ആകാശത്ത് പതിയിരിക്കാന്‍ ശേഷിയുള്ള ലോയിറ്ററിംഗ് മ്യുനിഷന്‍ എന്ന് വിളിക്കുന്ന ആയുധസംവിധാനം ഈ റഡാറുകള്‍ക്ക് നേരെ മിസൈല്‍ വര്‍ഷിച്ച് നശിപ്പിക്കും. 500 ചെറു ഡ്രോണുകള്‍ക്ക് താഴെയായി 200 ലോയിറ്ററിംഗ് മ്യുനിഷനും അയച്ചിരുന്നു. ഇവയെയും വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: