Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചോദിച്ചു വാങ്ങിയ രണ്ടാം പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2025, 10:30 am IST
in Editorial

ശഠനോട് ശാഠ്യം എന്ന നയമാണ് ഭാരതം പാകിസ്ഥാനോട് ഇന്നലെ സ്വീകരിച്ചത്. ആദ്യ ദിനം സൈനിക കേന്ദ്രങ്ങളെ ഒഴിവാക്കി ഭീകരരുടെ താവളങ്ങള്‍ മാത്രം ലക്ഷ്യം വച്ച് തകര്‍ത്ത ഭാരതം ഇന്നലെ പാകിസ്ഥാന്റെ ഏഴ് സൈനിക കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തവിടുപൊടിയാക്കി. ലഹോറിലെ പ്രധാന സൈനിക പ്രതിരോധ കേന്ദ്രവും അക്കൂട്ടത്തിലുണ്ട്. ചൈനയുടെ സമ്മാനമായിരുന്നു ആ സംവിധാനം. തത്കാലം തലപൊക്കാന്‍ ആവാത്ത അവസ്ഥയിലാണ് പാകിസ്ഥാന്‍.

ഒപ്പറേഷന്‍ സിന്ദൂര്‍ നടപടികൊണ്ട് പാഠം പഠിക്കാത്ത പാകിസ്ഥാന്‍, ഭാരതത്തിലെ അതിര്‍ത്തി നഗരങ്ങളെ ലക്ഷ്യം വെച്ചുനടത്തിയ വ്യോമാക്രമണ ശ്രമങ്ങളാണ് ഭാരതത്തെ ചൊടിപ്പിച്ചത്. ആ ആക്രമണ ശ്രമങ്ങള്‍ ഭാരതം നിഷ്ഫലമാക്കിയിരുന്നു. ഇനിയൊരു പരീക്ഷണത്തിനു നില്‍ക്കാതെ മുന്‍കരുതല്‍ എന്ന നിലയിലായിരുന്നു പ്രത്യാക്രമണം. അത് കടുത്ത രീതിയില്‍ കൊടുക്കുകയും ചെയ്തു.

ഭാരതത്തിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ആദ്യ സൈനിക നടപടി പ്രഹരമേല്‍പ്പിച്ചത് ഭീകരരുടെ താവളങ്ങളിലാണെങ്കിലും അത് ആഗോള തലത്തിലും ചലനമുണ്ടാക്കിയിരുന്നു. രണ്ടും വ്യത്യസ്ത രീതിയിലാണെന്ന് മാത്രം. ഭീകരരെ ശിക്ഷിക്കുമ്പോഴും, സൈനികരും സാധാരണക്കാരും അടക്കമുള്ള മറ്റുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അന്ന് ഭാരതം കാണിച്ച ശ്രദ്ധ ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ മതിപ്പു ചെറുതല്ല. താവളങ്ങള്‍ നിരീക്ഷിക്കുന്നതിലെയും ആയുധങ്ങള്‍ പ്രയോഗിക്കുന്നതിലെയും കൃത്യതയും സൂക്ഷ്മതയും മാത്രമല്ല ഇവിടെ പ്രസക്തമാവുന്നത്. അതൊരു രാജ്യാന്തര നീതിയാണ്. യുദ്ധനീതി എന്നും പറയാം. പോരാട്ടം എതിരാളിയോടാണ്. നിരപരാധികളും നിരായുധരുമായ സാധാരണ ജനങ്ങള്‍ അതില്‍ പങ്കാളികളല്ല.

നീതിയും വ്യവസ്ഥകളും എന്തായാലും, യുദ്ധങ്ങളില്‍ ജനവാസ മേഖലയില്‍ ബോംബ് വാര്‍ഷിച്ചതായും കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കം കൊല്ലപ്പെട്ടതായുമുള്ള വാര്‍ത്തകള്‍ വിരളമല്ലല്ലോ. പഹല്‍ഗാമില്‍ ഭീകരര്‍ കാണിച്ചത് ഇതിന്റെ ഏറ്റവും വികൃതമായ രൂപമായിരുന്നു. ഇവിടെയാണ് ഭാരതത്തിന്റെ പ്രവൃത്തി മാതൃകപരമായത്. അതുകൊണ്ടാണ് അത് ഇത്രമാത്രം ലോക ശ്രദ്ധ പിടിച്ചുപറ്റിയതും.

അവിടെ ഭാരതത്തിന്റെ ലക്ഷ്യവും എതിരാളികളും ഭീകരര്‍ മാത്രമായിരുന്നു. അതിനാല്‍ സാധാരണക്കാര്‍ക്കൊപ്പം പാകിസ്ഥാന്റെ സൈനികരെയും സൈനിക താവളങ്ങളെയും ഒഴിവാക്കി. ഇന്നലത്തെത് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായതില്‍ സൈനിക താവളം ഒഴിവാക്കപ്പെടില്ലല്ലോ.

ഭാരതത്തെ സംബന്ധിച്ച് യുദ്ധനീതിക്കും രാജ്യന്തര നീതിക്കും അപ്പുറം അതൊരു സംസ്‌കാരമാണ്. ഇപ്പറയുന്ന നീതികളും രാജ്യന്തര കരാറുകളും ധാരണകളും മറ്റും ഉണ്ടാകുന്നതിന് എത്രയോ മുന്‍പ് തന്നെ ആ സംസ്‌കാരം ഇവിടെ നിലനിന്നിരുന്നു. രാമ- രാവണ യുദ്ധത്തിനു മുന്‍പ് തന്റെ സൈന്യത്തോട് സംസാരിക്കുമ്പോള്‍ ശ്രീരാമന്‍ ഊന്നിപറഞ്ഞ കാര്യം, യുദ്ധം സാധാരണ ജനനങ്ങളെ ഒരു തരത്തിലും ബാധിക്കരുത് എന്നതാണ്. കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ് ഇരുഭാഗവും തമ്മിലുള്ള സംസാരത്തിലും ഇതടക്കമുള്ള യുദ്ധ നീതികള്‍ വ്യവസ്ഥാ രൂപത്തില്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം തലമുറകളിലൂടെ നമ്മള്‍ ആര്‍ജിച്ച സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ഇതെല്ലാം എന്നാണ്. ആ സംസ്‌കാരത്തിന്റെ ഭാഗമാണ് നെറ്റിയിലെയും നിറുകയിലെയും സിന്ദൂരക്കുറിയും. പക്ഷെ അതിന്റെ മൂല്യം ഉള്‍ക്കൊള്ളാത്തവരോട് ശാഠ്യം തന്നെയേ പറ്റൂ.

Tags: attack Indian armypahalgam terror attackOperation SindoorPakistan attacks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

India

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ കരസേനയുടെ ശക്തിപ്രകടനം

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.