തിരുവനന്തപുരം: ക്ഷേത്രസംരക്ഷണ സമിതിയുടെ പി. മാധവ്ജി സംസ്ഥാന പുരസ്‌കാരം ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ക്ക്. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും കൃഷ്ണാജിനവും അടങ്ങുന്നതാണ് പുരസ്‌കാരം. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജി.കെ. സുരേഷ്ബാബു അധ്യക്ഷനും സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി ആണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരത്തെ ശംഖുമുഖം ദേവീക്ഷേത്രം, പാളയം ഗണപതി ക്ഷേത്രം, നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം, ചെങ്കല്‍ ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ഗോപുര നിര്‍മാണത്തിനും മുഖ്യപങ്ക് വഹിച്ച രാജശേഖരന്‍ നായര്‍ ക്ഷേത്ര സംരക്ഷണത്തിനു വേണ്ടി നടത്തുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ജി.കെ. സുരേഷ് ബാബു പറഞ്ഞു. പ്രിയദര്‍ശിനി ഹാളില്‍ മെയ് 25ന് നടക്കുന്ന സമിതിയുടെ 59-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ പുരസ്‌കാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: