ന്യൂദല്‍ഹി: പാകിസ്ഥാനിലെ ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നാവിക സേനയും പങ്കെടുക്കുന്നതായി സ്ഥിരീകരിക്കാത്ത വിവരം.ഐ എന്‍ എസ് വിക്രാന്തില്‍ നിന്ന് കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം.
നേരത്തേ കര, വ്യോമ സേനകള്‍ ആണ് ആക്രമണത്തില്‍ പങ്കെടുത്തിരുന്നത്.
പാക് നാവിക താവളം കറാച്ചിയിലുണ്ട്. കറാച്ചിയില്‍ തുടരെ ബോംബുകള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലും ഇന്ത്യ പ്രത്യാക്രമണം നടത്തി.പല പാക് നഗരങ്ങളും ഇരുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: