Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക

Published by

തിരുവനന്തപുരം: ഈ വര്‍ഷത്തെ (2024-25) എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക.

ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്. മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും.

ഫലപ്രഖ്യാപനം കഴിഞ്ഞ് വൈകിട്ട് നാല് മണി മുതല്‍ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2964 സെന്ററുക ളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാര്‍ത്ഥികളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by