ഇസ്ലാമാബാദ് : തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനുശേഷം പാകിസ്ഥാനിൽ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇന്ത്യ വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന് പാകിസ്ഥാൻ ഭയപ്പെടുന്നു. അതേസമയം, പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഭയന്ന് പൊട്ടിക്കരഞ്ഞ് പിഎംഎൽഎൻ (പാകിസ്ഥാൻ മുസ്ലീം ലീഗ്-എൻ) എംപി താഹിർ ഇഖ്ബാൽ . പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാർട്ടിയാണ് പിഎംഎൽഎൻ. അല്ലാഹു നമ്മെ രക്ഷിക്കട്ടെ എന്ന് പറഞ്ഞാണ് താഹിർ ഇഖ്ബാൽ പാകിസ്ഥാൻ പാർലമെന്റിൽ കരഞ്ഞത് .
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ ഇന്ത്യയുടെ നടപടിയിൽ ഭയപ്പെടുന്നു. ഇന്ത്യൻ സൈന്യം പിഒകെയിലെയും പാകിസ്ഥാനിലെയും നിരവധി പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തുകയും തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം, പരിഭ്രാന്തരായ പാകിസ്ഥാൻ ഇന്ത്യൻ സൈന്യത്തിന്റെ നിരവധി സൈനിക താവളങ്ങൾ ലക്ഷ്യമിടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു.
ഇന്ത്യയുടെ എസ്-400 ആകാശത്ത് തന്നെ പാകിസ്ഥാന്റെ മിസൈൽ തകർത്തു. പാക്കിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: