ഇസ്ലാമാബാദ് ; കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനായ അബ്ദുൽ റൗഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടു. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ്
അസ്ഹറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസ്ഹർ.
മിസൈൽ ആക്രമണത്തിലാണ് റൗഫ് അസ്ഹറിന് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവൽപുരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.
കാണ്ഡഹാർ വിമാനറാഞ്ചലിനും അമേരിക്കൻ പത്രപ്രവർത്തകന്റെ കൊലപാതകത്തിനും ഉത്തരവാദി റൗഫ് അസ്ഹർ ആയിരുന്നു.ബഹാവൽപുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി മസൂദ് അസ്ഹർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയിൽ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: