ശ്രീനഗര്‍: ജമ്മു കാശ്മിരീലെ പൂഞ്ചില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.
പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പൂഞ്ചിലും കുപ്‌വാരയിലുമായി പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 15 കാശ്മീര്‍ സ്വദേശികളാണ് മരിച്ചത്. ഇതില്‍ രണ്ട് സ്‌കൂള്‍ കുട്ടികളുമുണ്ട്. പരിക്കേറ്റ 43 പേര്‍ ചികിത്സയിലാണ്.
ജനങ്ങള്‍ പ്രദേശം വിട്ട് പലായനം ചെയ്യുകയാണ്. ജമ്മു കശ്മീരില്‍ 10 ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: