ഇന്ത്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ നുണയുടെ കെട്ടഴിക്കുകയും ആക്രമണത്തിന് മതപരിവേഷം നല‍്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഒരു പള്ളി തകര്‍ന്നെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നുമാണ് പാകിസ്ഥാന്റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍ അകവാശപ്പെട്ടത്. മൂന്ന് റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഇതും നുണയാണെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ പറയുന്നു. ഇതുവരെയും ഒരു ഇന്ത്യയുടെ വിമാനം പോലും തകര്‍ന്നിട്ടില്ലെന്നാണ് ഇന്ത്യയുടെ അവകാശവാദം.
ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനികന്റെ ഏഴ് വയസ്സുകാരനായ മകന്‍ കൊല്ലപ്പെട്ടു എന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ കുഞ്ഞിന്റെ വന്‍ ശവസംസ്കാരച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെങ്ബാസ് ഷെരീഫ് പങ്കെടുക്കുകയും ചെയ്തു. അന്താരാഷ്‌ട്ര മാധ്യമങ്ങളെ കൂടി തെറ്റിദ്ധരിപ്പിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നറിയുന്നു. ഈ ശവസംസ്കാരച്ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇന്ത്യയ്‌ക്ക് ഉചിതമായ തിരിച്ചടി എന്തായാലും നല്‍കുമെന്ന് ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ പാകിസ്ഥാന്റെ നാവായി പ്രവര്‍ത്തിക്കുന്നത് പോലെയുള്ള തോന്നലാണ് ഉണ്ടാക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ വാര്‍ത്തകളാണ് ഇതില്‍ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.
പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് പഞ്ചാബില്‍ ആക്രമണം നടത്തിയതിനാല്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചില്ലെങ്കില്‍ പാക് നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന രീതിയിലുള്ള വാര്‍ത്തകളാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്. കാരണം കഴിഞ്ഞ കൂറെ മാസങ്ങളായി ഇന്ത്യയ്‌ക്കെതിരെ പാക് സൈനികമേധാവി അസിം മുനീറും പാക് നേതാക്കളും അത്തരത്തിലുള്ള വാചകക്കസര്‍ത്തുകളാണത്രെ പാക് ടിവിചാനലുകളില്‍ നടത്തിയിരുന്നത്. 1071ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് പാക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യ ആക്രമണം നടത്തിയതെന്നും ചില വിദഗ്ധരെ ഉദ്ധരിച്ച് ബിബിസിയും സിഎന്‍എന്നും ഉദ്ധരിക്കുന്നു.
ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും ഇന്ത്യയുടെ ഒരു റഫാല്‍ വിമാനം വെടിവെച്ചിട്ടെന്നും പാകിസ്ഥാന്‍ നുണപ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: