തിരുവനന്തപുരം: സന്യാസിമാരെന്ന വ്യാജേന കഞ്ചാവ് കടത്തിയ രണ്ട് ബംഗാള്‍ സ്വദേശികളെ അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. ഇവരില്‍ നിന്ന് 4.750 കിലോ കഞ്ചാവ് പിടികൂടി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട് ബസിലെ യാത്രക്കാരായിരുന്ന പരിമള്‍ മണ്ഡല്, പഞ്ചനന് മണ്ഡല് എന്നിവരാണ് കുടുങ്ങിയത്.
ചെക്ക് പോസ്റ്റില്‍ സാധാരണ പരിശോധനയ്ക്കിടയിലാണ് തമിഴ്നാട് സര്‍ക്കാര്‍ ബസില്‍ സ്വാമിമാരുടെ വേഷത്തില്‍ രണ്ട് പേരെ എക്സൈസ് കണ്ടത്. സംശയം തോന്നി ഇവരുടെ കൈവശം ഉണ്ടായിരുന്ന സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധിക്കാതിരിക്കാനാണ് പ്രതികള്‍ സ്വാമി വേഷത്തിലെത്തിയതെന്നാണ് സൂചന.
കേരളത്തിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്നവരുടെ നിര്‍ദ്ദേശാനുസരണം ഇരുവരും സ്വാമി വേഷം ധരിച്ചെത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.. തിരുവനന്തപുരം പാച്ചല്ലൂര്‍ ഭാഗത്ത് ചില്ലറ വില്‍പ്പന നടത്താന്‍ വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തി. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് എക്സൈസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: