Kerala

പാകിസ്ഥാനെ തിരിച്ചടിച്ചതിൽ അഭിമാനമൊന്നും തോന്നുന്നില്ല ; ഭീകരർക്ക് നല്ല ബുദ്ധി കിട്ടാൻ പ്രാർഥിക്കുകയായിരുന്നു വേണ്ടത് ; ശാരദക്കുട്ടി

Published by

കൊച്ചി : പാകിസ്ഥാനെ തിരിച്ചടിച്ചതിൽ ആവേശമോ, അഭിമാനമോ തോന്നുന്നില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി . പാകിസ്ഥാനിൽ കയറി ആക്രമിക്കുന്നതിനു പകരം ഭീകരർക്ക് നല്ല ബുദ്ധി കിട്ടാൻ പ്രാർഥിക്കുകയായിരുന്നു വേണ്ടതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം…

വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാൾക്ക്, അതേ ശക്തിയിൽ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാൽ ആവേശമോ അഭിമാനമോ തോന്നില്ല.
പകരത്തിനു പകരമെന്നത് ജീവിതത്തിലെന്നെങ്കിലും തോന്നിയിരുന്നെങ്കിൽ ഇന്നനുഭവിക്കുന്ന സമാധാനം എനിക്കുണ്ടാകുമായിരുന്നില്ല എന്നുറച്ചു വിശ്വസിക്കുന്നു.
എന്റെ വീടിനൊരാൾ കല്ലെറിഞ്ഞിട്ടു പോയാൽ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല ഞാൻ ആലോചിക്കുക.
രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എന്റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എന്റെ സിരകളിൽ ചോര പതയ്‌ക്കുക.
വേദനിച്ചാൽ എന്റെ കുഞ്ഞുങ്ങൾ കരയുന്ന അതേ ശബ്ദത്തിലാകും ലോകത്തിലെ ഏതു കുഞ്ഞും കരയുക എന്നതോർക്കുമ്പോൾ ഒരു വേദന എന്റെ ഗർഭപാത്രത്തെ പിളർക്കുന്നുണ്ട്.
സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാൽ കിട്ടുന്നതല്ല. അവർക്ക് നല്ല ബുദ്ധിക്കായി പ്രാർഥിക്കുമ്പോൾ മാത്രം ലഭിക്കുന്നതാണ്.
അശക്തരെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ എന്നതിലും വലിയ പ്രാർഥനയില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by