തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് മരിച്ചു. പാറശാല ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ആര്‍ വി ജയശങ്കറാണ് മരിച്ചത്.നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശിയാണ് ഇദ്ദേഹം.
കളിയിക്കാവിളയിലെ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. കുറുകുട്ടിക്ക് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശത്തുവച്ച് എതിരെ വന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ജയശങ്കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: