ന്യൂഡൽഹി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ ഒരു സാധാരണ സ്ഥലവും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ഇന്ത്യൻ സൈന്യത്തിന് കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
നമ്മുടെ സൈന്യത്തിന് വളരെ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഹനുമാനെപ്പോലെയാണ് സൈന്യം ആക്രമിച്ചത്. നിരപരാധികളെ കൊന്നവരെ മാത്രമേ ഞങ്ങൾ കൊന്നുള്ളൂ. ഇന്ത്യയ്‌ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്.
സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും പറഞ്ഞ രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തെയും പ്രകീർത്തിച്ചു . ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഹനുമാൻ ജിയുടെ ആദർശങ്ങൾ ഞങ്ങൾ പിന്തുടർന്നു,” രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറുകയാണ് ലങ്കാദഹനം നടത്തുന്ന ഹനുമാൻ സ്വാമിയുടെ ചിത്രങ്ങൾ . അന്നാണെങ്കിലും , ഇന്നാണെങ്കിലും കയറി ചെന്ന് കത്തിയെരിയിച്ചാണ് ശീലമെന്ന വാക്കുകളും ട്രെൻഡായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: