Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക് പൗരന്മാരോട് ദാക്ഷിണ്യം വേണ്ട

Janmabhumi Online by Janmabhumi Online
May 7, 2025, 01:34 pm IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. അതിനുപിറകെ ഭാരതമെടുത്ത തീരുമാനമാണ് പാക് പൗരന്മാര്‍ രാജ്യം വിട്ടുപോകണം, അല്ലെങ്കില്‍ പുറത്താക്കണമെന്നത്. പ്രത്യേക കാരണങ്ങളാല്‍ ഇളവ് അനുവദിച്ചവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭാരതത്തില്‍ തങ്ങാന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കിയതാണ്. പക്ഷേ ഇപ്പോഴും ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ പാക്പൗരന്മാര്‍ വിലസുന്നുണ്ടെന്നതാണ് വസ്തുത. ഇത് ഒരു തരത്തിലും അനുവദിക്കാനോ അംഗീകരിക്കാനോ സാധ്യമല്ല. സംസ്ഥാന സര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ നടപടി സ്വീകരിച്ചേ മതിയാവൂ. മതത്തിന്റെ പേരില്‍ കാട്ടുന്ന മമതയ്‌ക്ക് ഒരവകാശവും അര്‍ഹതയും ഇല്ലാത്തവരാണവര്‍. പഹല്‍ഗാമില്‍ മതംനോക്കി കാഞ്ചിവലിക്കുകയായിരുന്നു പാക് ഭീകരര്‍. അക്കാര്യം ഭീകരരുടെ തോക്കിന് ഇരയായ കൊച്ചിക്കാരന്‍ രാമചന്ദ്രന്റെ മകളും ദൃക്‌സാക്ഷിയുമായ ആരതി വിവരിക്കുന്നത് ഇങ്ങിനെയാണ്.

ഭീകരര്‍ അച്ഛനോട് കലിമ ചൊല്ലാന്‍ പറഞ്ഞു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കാഞ്ചിവലിച്ചു – കലിമ ചൊല്ലാന്‍ അറിയാത്തവന്‍ ഇസ്ലാമല്ലെന്ന് അവര്‍ നിശ്ചയിച്ചുറപ്പിച്ചു. അത്തരക്കാര്‍ ഭൂമിയില്‍ ജീവിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഭീകരര്‍ അച്ഛനെ കൊന്നതും അതിനുശേഷം കുട്ടികളേയും കൂട്ടി രക്ഷപ്പെട്ടതും തുടര്‍ന്ന് കാശ്മീരിലെ സാധാരണക്കാരായ മുസ്ലീം സഹോദരന്മാര്‍ സഹായിച്ചതും ആരതി വിവരിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരായ മുസാഫിറും സമീറും ചെയ്ത നല്ലകാര്യങ്ങള്‍ സ്‌നേഹപൂര്‍വ്വം സ്മരിച്ചുകൊണ്ടാണ് ആരതി സംഭവം വിവരിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചതുപോലെയല്ല കാശ്മീരിലെ സാധാരണക്കാരുടെ ഭാവമെന്ന് വ്യക്തമാക്കുന്നതാണിത്. 370-ാം വകുപ്പ് ഇല്ലാതായതിന്റെ വികാരമാണെന്നായിരുന്നു സിപിഎം നിലപാട്. 370-ാം വകുപ്പ് ഇല്ലാതായതില്‍ കാശ്മീരിലെ ജനത സന്തോഷിക്കുന്നതിന്റെ തെളിവാണ് ഡ്രൈവര്‍മാരില്‍ നിന്നുണ്ടായത്. ഇത് കാശ്മീര്‍ ജനതയുടെ വികാരമാണ്. മതംനോക്കി കൊലപ്പെടുത്തിയത് പാക് ഭീകരരുടെ ആസൂത്രണത്തിന്റെ ഭാഗമാണ്. ഇത് ലോകം അംഗീകരിച്ചുകഴിഞ്ഞു. ഭീകരരെ എന്നും പോറ്റിവളര്‍ത്തുന്ന പാകിസ്ഥാനെ പാഠംപഠിപ്പിക്കാന്‍ ഭാരതം ഒരുക്കങ്ങള്‍ തകൃതിയായി നടത്തുന്നു. അതിന്റെ ആദ്യപടിയാണ് പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന ആവശ്യം. അത് നടപ്പാക്കാനായില്ലെങ്കില്‍ എല്ലാം പാളും. അതിന് അറിഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അരുനില്‍ക്കരുത്. സംസ്ഥാന സര്‍ക്കാരിന്റെ അലസതയും അലംഭാവവും കാണുമ്പോള്‍ മതംനോക്കി സംരക്ഷണമൊരുക്കാനാണോ ഭാവമെന്ന് തോന്നിപ്പോകും.

മതമല്ല, മതമല്ല പ്രശ്‌നം എന്ന് സിപിഎം മുദ്രാവാക്യം വിളിക്കുമ്പോള്‍ മതമാണ്, മതമാണ് പ്രശ്‌നമെന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ മറുഭാഗത്തുണ്ടെന്ന് മനസ്സിലാക്കണം. മതവിശ്വാസവും മതതീവ്രവാദവും തിരിച്ചറിയാന്‍ സിപിഎം തയ്യാറാകണം. എല്ലാറ്റിനും ഒരേ തളപ്പുകെട്ടി കയറാന്‍ നോക്കരുത്. തെങ്ങിന് തെങ്ങിന്റെ തളപ്പ്. കവുങ്ങിന് കവുങ്ങിന്റെ തളപ്പ്. അത് തിരിച്ചറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ആകെ പാളും. സ്വാതന്ത്ര്യത്തിനുശേഷം കാശ്മീരിന് കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്തതാണ് 370-ാം വകുപ്പ്. അതാണ് ഭീകരര്‍ക്ക് വെള്ളവും വെളിച്ചവുമായത്. അത് മാറ്റണമെന്നത് ദേശീയവാദികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. ഭാരതീയ ജനസംഘം 370-ാം വകുപ്പ് ഭരണഘടനയില്‍ നിന്ന് നീക്കാന്‍ പ്രക്ഷോഭം തന്നെ നടത്തി. തുടര്‍ന്നാണ് ജനസംഘം സ്ഥാപികന്‍ ശ്യാമപ്രസാദ് മുഖര്‍ജി തടവിലായതും കൊല്ലപ്പെട്ടതും.

കോണ്‍ഗ്രസ് ഭരണം ഉള്ളകാലത്തൊന്നും 370-ാം വകുപ്പ് നീക്കില്ലെന്നുറപ്പായിരുന്നു. ഭരണമാറ്റം വേണ്ടിവന്നു ആ വകുപ്പിനെ ഒന്നുതൊടാന്‍. കാശ്മീര്‍ ജനത അതിന്റെ ഫലം ആശ്വസിക്കുന്നു. വിനോദസഞ്ചാരികള്‍ എത്തുന്നു. കാശ്മീരികള്‍ക്ക് ജീവിക്കാന്‍ പറ്റുംവിധം സമാധാനവും സ്വസ്ഥതയും കൈവരുന്നു. അവിടെ തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം നടന്നു. ജനങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം വോട്ടുചെയ്യാനെത്തി. ഇതുകണ്ട് സഹിക്കാന്‍ കഴിയാത്ത പാക്ബുദ്ധിയില്‍ ഉദിച്ചതാണ് ഭീകരാക്രമണം. അതിനെ പരോക്ഷമായി ന്യായീകരിക്കാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഒപ്പമുള്ള കക്ഷികളും തയ്യാറായത് കണ്ടുകഴിഞ്ഞു. ഇത് അപകടകരമാണ്. പാകിസ്ഥാനികള്‍ ഭാരതം വിടണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നത് ഒട്ടും ഗുണകരമല്ല. അതിനെ അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കാന്‍ നടത്തുന്ന ശ്രമവും ആപല്‍ക്കരമെന്നേ പറയാന്‍ കഴിയൂ.

Tags: Pakistani citizenspahalgam terror attack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ

India

ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ച് അധികം താമസിയാതെ ചൈനയിലും താമസിച്ചു ; രഹസ്യങ്ങൾ അയച്ചിരുന്നത് വിവിധ ആപ്പുകളിലൂടെ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെ
India

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം വീട്ടി സൈന്യം; പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സേന

Editorial

ചോദിച്ചു വാങ്ങിയ രണ്ടാം പ്രഹരം

India

” ലോകം ഭീകരതയോട് സഹിഷ്ണുത കാണിക്കരുത് ” : ഓപ്പറേഷൻ സിന്ദൂരിനോടുള്ള എസ് ജയശങ്കറിന്റെ ആദ്യ പ്രതികരണം

പുതിയ വാര്‍ത്തകള്‍

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തമിഴില്‍ നിന്നും കന്നഡയുണ്ടായി…പ്രസ്താവനയുടെ പേരില്‍ കമലാഹാസന്‍ കുരുക്കില്‍;കന്നഡ സംഘടനകളും സിദ്ധരാമയ്യയും കമലാഹാസനെതിരെ രംഗത്ത്

റെഡ് അലര്‍ട്ട് : കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) ഗുകേഷ് (വലത്ത്)

നോര്‍വ്വെ ചെസ്സില്‍ അട്ടിമറികളുടെ പൂരം: ഗുകേഷിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി; മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ

കാലടിയിൽ പിടികൂടിയത് 100 ഗ്രാം എം.ഡി.എം.എ : യുവാവും യുവതിയും പിടിയിൽ

കടല്‍ മത്സ്യം കഴിക്കാം, ജനങ്ങളുടെ ഭീതി അകറ്റാന്‍ മത്സ്യസദ്യ നടത്തുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies