ന്യൂഡൽഹി : ഒന്നും അവസാനിച്ചിട്ടില്ല , പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി, ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മുൻ കരസേനാ മേധാവി മനോജ് നരവാനെ പറഞ്ഞ വാക്കുകളാണിത് .
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര സംഘടനകളായ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ താവളങ്ങളാണ് മിസൈൽ ആക്രമണങ്ങളിലൂടെ ഇന്ത്യ തകർത്തത് . ഇത്രയേറെ മുൻ കരുതലുകൾ പാകിസ്ഥാൻ എടുത്തിട്ടും ഇത്രത്തോളം നാശനഷ്ടം വന്നിട്ടുണ്ടെങ്കിൽ അപ്രതീക്ഷിതമായി ഇന്ത്യ ഒരു ആക്രമണത്തിന് തുനിഞ്ഞിറങ്ങിയാൽ എന്താകും സംഭവിക്കുക എന്നും നരവാനെ ചോദിക്കുന്നു.
ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സംഘർഷം രൂക്ഷമാക്കാൻ പാകിസ്ഥാൻ തീരുമാനിച്ചാൽ ഇത്തരം കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും മുൻ സൈനിക മേധാവി സൂചിപ്പിച്ചു.പഹൽഗാം ഭീകരാക്രമണത്തിനുള്ള കൃത്യവും സംയമനം പാലിച്ചതുമായ പ്രതികരണമായിട്ടാണ് പ്രതിരോധ മന്ത്രാലയം ഓപ്പറേഷൻ സിന്ദൂരിനെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: