ദില്ലി: ഇന്ത്യൻ സേനയുടെ ഭാഗത്ത് നിന്ന് ഓപ്പറേഷൻ സിന്ദൂർ ബ്രീഫിങ് ചെയ്യുന്നത് നാരി ശക്തി. കൂടെയുള്ള പുരുഷന്മാരെ വെടിവെച്ച് വീഴ്‌ത്തി ഭാരതത്തിലെ സ്ത്രീകളെ ഭയപ്പെടുത്താൻ ശ്രമിച്ച തീവ്രവാദികൾക്ക് ഇതിലും മികച്ച മറുപടി എങ്ങനെ കൊടുക്കാൻ സാധിക്കുമെന്നാണ് ഇന്ത്യക്കാർ ചോദിക്കുന്നത്. കേണൽ സോഫിയ ഖുറേഷിയും വിങ് കാമാൻഡർ വ്യോമിക സിങ്ങും ആണ് ഓപ്പറേഷൻ നിയന്ത്രിച്ചത്.
26 വനിതകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ നൽകിയത്. സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു.
പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: