ന്യൂദൽഹി : ‘ നിന്നെ ഞങ്ങൾ കൊല്ലില്ല , നീ ഇത് മോദിയോട് പോയി പറയണം ‘ പഹൽഗാമിന്റെ മണ്ണിൽ പ്രിയതമൻ വെടിയേറ്റ് വീണത് കണ്ട് പകച്ച് നിന്ന ഭാര്യയോട് മതഭീകരൻ പറഞ്ഞ വാക്കുകൾ . അതെ ഈ വാക്കുകൾ മോദി കേൾക്കുക തന്നെ ചെയ്തു . തിരിച്ച് കൊടുത്തപ്പോൾ കൈ നിറച്ച് തന്നെ നൽകി .
പഴയ ഇന്ത്യയാണെന്ന് കരുതി അടിയ്‌ക്കാൻ നോക്കിയാൽ ആ അടി വാങ്ങി മടങ്ങുമെന്ന് കരുതിയെങ്കിൽ തെറ്റിയെന്ന് പാകിസ്ഥാന് മനസിലാക്കിയ നൽകിയ ഭരണാധികാരി , അതാണ് മോദി .ഏതൊരു ഇന്ത്യക്കാരനും ആഗ്രഹിക്കുന്ന രീതിയിൽ തന്നെയാണ് മോദി നൽകിയ തിരിച്ചടി. പാകിസ്ഥാന്റെ ഇടനെഞ്ചിൽ മിന്നലായിരുന്നു ഇന്ത്യ പാകിസ്ഥാനിൽ മുന്‍കാലങ്ങളിൽ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍
അടിച്ചാൽ പലിശയും, കൂട്ടുപലിശയും ചേർത്ത് മടക്കി നൽകുന്ന ഇന്ത്യയാണെന്ന് ലോകത്തിന് തന്നെ വ്യക്തമാക്കിയ ആക്രമണമായിരുന്നു ബാലാക്കോട്ട്.
2019 ഫെബ്രുവരി 14 നാണ് ജമ്മു – ശ്രീനഗർ ദേശീയപാതയിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് സേനാംഗങ്ങൾ കൊല്ലപ്പെട്ടത്. പാക്കിസ്ഥാൻ ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിനു പിന്നിൽ. 12 ാം ദിവസം പുലര്‍ച്ചെ മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്ന് 12 മിറാഷ്– 2000 മൾട്ടിറോൾ സ്ട്രൈക്ക് വിമാനങ്ങൾ പറന്നുയർന്നു. ബാലാകോട്ടായിരുന്നു ലക്ഷ്യം .
ജയ്ഷെ മുഹമ്മദിന്റെ അടക്കം നിരവധി ഭീകരക്യാമ്പുകൾ ആണ് തകർന്നത്. വ്യോമസേനയുടെ അതി വിദഗ്ധരായ പൈലറ്റുമാർ നിയന്ത്രിച്ച ഫൈറ്റര്‍ ജെറ്റുകള്‍ 2 ദിശകളിൽ നിന്ന് ബാലാക്കോട്ടിലേക്ക് ഇരച്ചുകയറി. ഒട്ടേറെ ഭീകരരും കൊല്ലപ്പെട്ടു . പരിഭ്രാന്തരായ പാകിസ്താൻ വ്യോമപാതകളും അടച്ചു .
മൂസഫാർ ബാദ്,ബലാകോട്ട്,ചകോട്ട് മേഖലകളിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി .12 മിനിറ്റ് കഴിഞ്ഞ് പാക്കിസ്ഥാൻ റഡാറുകൾക്ക് മുകളിലൂടെ ഇന്ത്യൻ വിമാനങ്ങൾ തിരികെ പറന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നായിരുന്നു ഇത് .ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത് .സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് 2000 മിറാഷ് യുദ്ധ വിമാനത്തിൽ നിന്നാണ് തൊടുത്തത്.
2016 സെപ്റ്റംബര്‍ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം . പതിനേഴ് ജവാന്മാരായിരുന്നു സൈനിക ക്യാമ്പിൽ വീരമൃത്യു വരിച്ചത്. പത്തൊൻപതോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍ 2016 സെപ്തംബര്‍ 28 അര്‍ധരാത്രി ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു.ഇന്ത്യയ്‌ക്കെതിരേ ആയുധം മൂര്‍ച്ചകൂട്ടി ആക്രണത്തിന് സജ്ജരായി കാത്തിരുന്ന ഭീകര കേന്ദ്രങ്ങളാണ് കരസേനയുടെ പാരാട്രൂപ്പ് വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ത്ത് കളഞ്ഞത്. എല്ലാ സൈനികരും സുരക്ഷിതരായി തിരികെയെത്തുകയും ചെയ്തു.
ഇത്തവണയും പതിവ് തെറ്റിയില്ല . ഇന്ത്യയുടെ നയതന്ത്രനീക്കത്തിൽ പകച്ച് നിൽക്കുന്ന പാകിസ്ഥാന്റെ നെഞ്ചിൽ തന്നെയായിരുന്നു ഇന്ത്യയുടെ സംഹാരതാണ്ഡവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: