വാഷിങ്ടണ്‍: ഇറക്കുമതി തീരുവ ഉയര്‍ത്തിയതിന് പിന്നാലെ വിദേശത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. യുഎസ് സിനിമാ വ്യവസായത്തെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
അമേരിക്കന്‍ സിനിമാ വ്യവസായം (ഹോളിവുഡ്) അതിവേഗം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ അതിനായി ശ്രമം നടത്തുന്നുണ്ട്. ഇത് യുഎസിന്റെ സുരക്ഷക്കും സമ്പദ്വ്യവസ്ഥക്കും ഭീഷണിയാണ്.
ഞങ്ങള്‍ക്ക് വേണ്ടത് അമേരിക്കയില്‍ വീണ്ടും സിനിമകള്‍ നിര്‍മിക്കുക എന്നതാണെന്നും ട്രംപ് ‘ട്രൂത്ത്’ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. അടുത്തിടെ ചൈന ഹോളിവുഡ് സിനിമകളുടെ എണ്ണം കുറയ്‌ക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ തീരുവ മൂലമാണ് അവര്‍ ഈ നടപടി സ്വീകരിച്ചത്. അതിനു പിന്നാലെയാണ് വിദേശത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് ട്രംപ് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ട്രംപിന്റെ ഈ പ്രഖ്യാപനം യുഎസില്‍ പ്രദര്‍ശിപ്പിക്കുന്ന ഭാരത സിനിമകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിക്കാനും ഇടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: