തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പിന്റെ നടപടി. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേളയുണ്ടെങ്കില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ.
മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയില്‍ ബസ് ഉടമകള്‍ എതിര്‍പ്പ് ഉയര്‍ത്തിയാല്‍ നിയമപരമായി നേരിടും. വിഷയത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ഉത്തരവിറക്കും.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലം കൂടുതല്‍ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: