കൊച്ചി : തൃശൂർ പൂരത്തിന് രാഷ്‌ട്രീയ- മത- ജാതി ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്നായിരുന്നു മന്ത്രി വി എൻ വാസവന്റെ നിർദേശം . എന്നാൻ ഇത്തവണയും തൃശൂർ പൂരത്തിന് മാറ്റേകാൻ എത്തിയത് അയോദ്ധ്യയിലെ രാം ലല്ല മുതൽ പദ്മഗണപതി വരെയുള്ള കുടകൾ .
പച്ച, മഞ്ഞ, ചുവപ്പ്, നീല, പല നിറങ്ങളിൽ പാറമേക്കാവും തിരുവമ്പാടിയും മൽസരിച്ച് കുടകൾ മാറ്റി. സാമ്പ്രദായിക കുടകൾക്കപ്പുറത്ത് സ്പെഷ്യൽ കുടകൾ നിരത്തി പൂരനഗരിയിൽ പ്രകമ്പനം തീർത്തു തിരുവമ്പാടിയും പാറേക്കാവും. തൃക്കാക്കരയപ്പനും പദ്മഗണപതിയും, രുദ്ര ഗണപതിയും ദേവി രൂപങ്ങളും കുടകളിൽ നിറഞ്ഞു. എത്രയൊക്കെ വിലക്കേർപ്പെടുത്താൻ ശ്രമിച്ചാലും വടക്കും നാഥന് മുന്നിൽ ഹിന്ദുമത ചിഹ്നങ്ങൾ ഉയരുക തന്നെ ചെയ്യും എന്നതിന്റെ ഉദാഹരമാണിയിരുന്നു ഇത് .
അതുപോലെ തന്നെ ഇത്തവണ പൂരനഗരിയിൽ സേവന പ്രവർത്തനങ്ങൾ നടത്താനുള്ള സേവാഭാരതിയുടെ അപേക്ഷയ്‌ക്കും വിലക്കുണ്ടായി . കൊച്ചിൻ ദേവസ്വം ബോർഡ് സേവാഭാരതിയുടെ അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ എല്ലാ വിലക്കുകൾക്കും മേലെ സേവനങ്ങളുമായി പൂരനഗരിയിൽ സേവാഭാരതിയും ഉണ്ടായിരുന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദു, ബഹു ദേവസ്വം വകുപ്പ് മന്ത്രി വാസവൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ എന്നിവർ ശക്തൻ സേവാഭാരതി സേവാകേന്ദ്രം സന്ദർശിക്കുകയും, കുടിവെള്ള വിതരണത്തിൽ പങ്കെടുക്കുകയും ചെയ്തു . ഇതിന്റെ ചിത്രവും പുറത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: