India

റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് ആദ്യ ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ: കേന്ദ്ര പദ്ധതി നിലവില്‍ വന്നു

Published by

ന്യൂദല്‍ഹി: റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് നിര്‍ദ്ദിഷ്ട ആശുപത്രികളില്‍ ആദ്യ ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ലഭിക്കുന്ന റോഡ് ഗതാഗത ദേശീയപാത മന്ത്രാലയത്തിന്‌റെ പദ്ധതി പ്രാബല്യത്തില്‍ വന്നു. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതുമൂലം റോഡപകടങ്ങള്‍ മൂലം ഉണ്ടാകുന്ന മരണം കുറയ്‌ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഏതെങ്കിലും റോഡിലും മോട്ടോര്‍ വാഹന ഉപയോഗം മൂലമുണ്ടാകുന്ന റോഡ് അപകടത്തില്‍ പെടുന്ന ഏതൊരു വ്യക്തിക്കും പദ്ധതിയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി പണരഹിത ചികിത്സയ്‌ക്ക് അര്‍ഹതയുണ്ടാകുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
വിജ്ഞാപനമനുസരിച്ച്, പദ്ധതി നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സി സംസ്ഥാന റോഡ് സുരക്ഷാ കൗണ്‍സിലായിരിക്കും.പോലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍ എന്നിവയുമായി ഏകോപിപ്പിച്ച് ഇവര്‍ പദ്ധതി നടപ്പാക്കണം. നിയുക്ത ആശുപത്രികളില്‍ പ്രവേശനം, ചികിത്സ, അനുബന്ധ കാര്യങ്ങള്‍ എന്നിവ ദേശീയ ആരോഗ്യ അതോറിറ്റിയുമായി ഏകോപിപ്പിക്കുന്നതിന് കൗണ്‍സിലിനെ ചുമതലപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക