വയനാട് :മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍ ജീവനൊടുക്കാന്‍ ഇടയായ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമന കോഴക്കേസില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ കേസെടുക്കാമെന്നു വിജിലന്‍സ് .അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്.
മൂന്ന് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമന കോഴയുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ തെളിവുകള്‍ ലഭിച്ചതോടെയാണ് കേസെടുക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
അന്വേഷണത്തിന്റെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പണം നല്‍കിയ ഉദ്യോഗാര്‍ഥികളുടെയും ഉള്‍പ്പെടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യയെ തുടര്‍ന്ന് കുടുംബം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: