ന്യൂദല്‍ഹി : ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിന് ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കേരളം പിന്‍വലിക്കാനൊരുങ്ങുന്നു. ഹര്‍ജികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ഇത്.
എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നതിനെ കേന്ദ്രം എതിര്‍ത്തു.വിഷയം കോടതി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിലവില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ബില്ലുകളില്ലെന്നും ഹര്‍ജി അപ്രസക്തമാണെന്നും വിലയിരുത്തിയാണ് ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
എന്നാല്‍ ഇങ്ങനെ നിസാരമായി ഹര്‍ജികള്‍ ഫയല്‍ ചെയ്യാനും പിന്‍വലിക്കാനും സാധിക്കില്ലെന്നും ഇത് ഭരണഘടനാ പ്രശ്നമാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.കേരളം ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കുന്നതിനെ കേന്ദ്രം എതിര്‍ക്കുന്നത് വിചിത്രമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
മുതിര്‍ന്ന അഭിഭാഷകനായ കെ കെ വേണുഗോപാലാണ് കേരളത്തിനായി കോടതിയില്‍ ഹാജരായത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി സംബന്ധിച്ച തമിഴ്നാടിന്റെ ഹര്‍ജിയിലെ വിധി കേരളത്തിന്റെ കാര്യത്തിലും ബാധകമാണെന്നാണ് മുന്‍പ് സംസ്ഥാനം വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക