എറണാകുളം: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സംവിധായകന് സമീര്‍ താഹിര്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
രണ്ട് മണിക്കൂറോളമാണ് സമീര്‍ താഹിറിനെ ചോദ്യം ചെയ്തത്.അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഫ്ലാറ്റില്‍ ലഹരി ഉപയോഗിച്ചതിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് സമീര്‍ താഹിര്‍ മൊഴി നല്‍കിയത്.ഏഴ് വര്‍ഷം മുന്‍പ് വാടകയ്ക്ക് എടുത്ത ഫ്ലാറ്റ് ആണിത്.
തിങ്കളാഴ്ച ഉച്ചയോടുകൂടിയായിരുന്നു കൊച്ചി കച്ചേരിപ്പടിയിലെ എക്സൈസ് ഓഫിസിലേക്ക് സമീര്‍ താഹിറിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.സമീര്‍ താഹിറിന്റെ ഫ്ലാറ്റില്‍ വച്ചാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധാകര്‍ പിടിയിലായത്. ലഹരി ഉപയോഗിക്കാന്‍ ഇടം നല്‍കിയെന്ന പേരിലാണ് വിശദ അന്വേഷണം നടത്തുവാന്‍ എക്സൈസ് തീരുമാനിച്ചത്.
കേസില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയും ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിച്ചുവരുത്താനാണ് നീക്കം.
സമീര്‍ താഹിര്‍ ലഹരി ഉപയോഗിച്ചില്ല എന്നാണ് മൊഴി. ആവശ്യമെങ്കില്‍ സംവിധായകരെ ഇനിയും വിളിപ്പിക്കും. ഫ്ലാറ്റിലേക്ക് ലഹരി എത്തിച്ച ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: