ഇടുക്കി: തൊടുപുഴയ്‌ക്കടുത്ത് ഞറുകുറ്റിയില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം.
മുതലക്കോടം സ്വദേശിയായ ആദിത്യന്‍ ദാസ്(22) ആണ് മരിച്ചത്. വണ്ണപ്പുറത്തുനിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിര്‍ ദിശയില്‍ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ബസ് അമിതവേഗത്തിലായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ് റോഡരികില്‍ കിടന്ന ആദിത്യനെ ആശുപത്രിയില്‍ എത്തിക്കാന്‍ താമസിച്ചതും മരണകാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: