പത്തനംതിട്ട: മേക്കൊഴൂരില്‍ ക്ഷേത്രത്തില്‍ ലഹരി സംഘം ആക്രമണം നടത്തി. ഋഷികേശ ക്ഷേത്രമുറ്റത്ത് ബോര്‍ഡുകളും കട്ടൗട്ടുകളും നശിപ്പിച്ചു.
ജീവനക്കാരനെ ലഹരി സംഘം കയ്യേറ്റം ചെയ്തു. 10 പേരുള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗാനമേളയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് കരുതുന്നത്. ഞായറാഴ്ച വൈകുന്നേരം ബൈക്കില്‍ എത്തിയാണ് ആക്രമണം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: