മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ രണ്ടിടത്ത് നിന്ന് ന്യൂ ജെൻ ബൈക്ക് മോഷ്ടിച്ച സംഭവം. പ്രതികൾ പിടിയിൽ. കതൃക്കടവ് ബാലൻ മേനോൻ റോഡിൽ സ്റ്റാലിൻ (20) ഇളംകുളം കുമാരനാശാൻ റോഡിൽ റെക്സ് ജോജോ (19) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കടാതി ഭാഗത്ത് ഫ്ലാറ്റിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്കും മേക്കടമ്പ് പഞ്ചായത്ത് പടി ഭാഗത്ത് നിന്ന് ന്യൂ ജെൻ പൾസർ ബൈക്കും ആണ് ഇവർ മോഷ്ടിച്ചത്. സ്റ്റാലിൻ ബൈക്ക് വർക്ക്‌ഷോപ്പിൽ മുൻപ് ജോലി ചെയ്തിരുന്നു. അവിടെ നിന്ന് ബൈക്ക് താക്കോൽ ഇല്ലാതെ സ്റ്റാർട്ട് ചെയ്യാൻ പഠിച്ചു.
ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും ആണ് പ്രതികൾ മോഷണം നടത്തി വന്നിരുന്നത്. നിരവധി ബൈക്കുകൾ മോഷണം നടത്തി തായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ദേശീയ പാതയോരത്ത് ഒരു ദിവസം തന്നെ ഉണ്ടായ രണ്ടു മോഷണങ്ങളും മോഷണശ്രമങ്ങളും പോലീസിന് തെളിയിക്കാൻ സാധിച്ചു. മോഷ്ടിച്ച ബൈക്കുകൾ പോലീസ് കണ്ടെടുത്തു.
മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എം ബൈജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്. എസ് ഐമാരായ വിഷ്ണു രാജു, കെ.കെ രാജേഷ്, പി.സി ജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.എ ഷിബു, സീനിയർ സിപിഓമാരായ എം പി രതീഷ്, ധനേഷ് ബി നായർ, സി പി ഒ കെ.എ ശിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: