ഇസ്ലാമബാദ് :പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പട്ടാള മേധാവി അസിം മുനീറിന്റെ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രസംഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനും രണ്ടാഴ്ച മുന്‍പ് ഇസ്ലാമബാദില്‍ നടന്ന ഒരു സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഹിന്ദുക്കള്‍ക്കും ഇന്ത്യയ്ക്കും എതിരായ അസിം മുനീറിന്റെ വിഷം ചീറ്റല്‍.
അസിം മുനീറിന്റെ മുഴുവന്‍ പ്രസംഗം കേള്‍ക്കാം:
“പാകിസ്ഥാന്റെ കഥ നമ്മള് ഒരിയ്ക്കലും മറക്കരുത്. നമ്മള് ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരാണെന്ന് നമ്മുടെ പൂര്‍വ്വീകര്‍ ചിന്തിച്ചിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മള് ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരാണ്. നമ്മുടെ മതം വ്യത്യസ്തമാണ്. ആചാരം വ്യത്യസ്തമാണ്. പാരമ്പര്യം വ്യത്യസ്തമാണ്. സംസ്കാരം, ഭക്ഷണം എന്നിവ വ്യത്യസ്തമാണ്. നമ്മുടെ ചിന്തകള്‍ വ്യത്യസ്തമാണ്. നമ്മുടെ ആഗ്രഹങ്ങളും ഹിന്ദുക്കളില്‍ നിന്നും വ്യത്യാസമാണ്. അതായിരുന്നു രണ്ട് രാജ്യങ്ങളുടെ സൃഷ്ടിക്ക് കാരണമായ അടിസ്ഥാനം. നമ്മള് രണ്ട് രാജ്യങ്ങളാണ്. ഒരു രാജ്യമല്ല. ഈ രാജ്യം സൃഷ്ടിക്കാന്‍ അതുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ വിശ്രമമില്ലാതെ കഷ്ടപ്പെട്ടത്. നമ്മള് ധാരാളം ത്യാഗം ചെയ്തു, ഈ രാജ്യത്തിന്റെ സൃഷ്ടിക്കായി. “- അസിം മുനീര്‍ നടത്തിയ പ്രകോപനപ്രസംഗത്തിലെ ഒരു പ്രധാനഭാഗമാണിത്. 1947ല്‍ ഭാരതത്തില്‍ നിന്നും പാകിസ്ഥാനെ മുറിച്ച് മാറ്റുന്നതില്‍ വിജയിച്ച മുഹമ്മദ് അലി ജിന്നയുടെ രണ്ട് രാഷ്ടം എന്ന വാദത്തെ പിന്തുണയ്ക്കുന്നതായിരുന്നു പ്രസംഗത്തിലെ ഈ ഭാഗം.
“കശ്മീര്‍ പാകിസ്ഥാന്റേതാണ്. കശ്മീരിനെ പാകിസ്ഥാനില്‍ നിന്നും പിരിക്കാന്‍ ലോകത്തിലെ ഒരു ശക്തിക്കും ആകില്ല. കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ പ്രധാന ഞരമ്പായിരുന്നു. ഇന്നും കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ പ്രധാന ഞരമ്പാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ കശ്മീരികള്‍ക്കെതിരായ സമരത്തെ പിന്തുണയ്ക്കും..” – അസിം മുനീറിന്റെ വിവാദപ്രസംഗത്തിലെ മറ്റൊരു ഭാഗമാണിത്.
ഈ പ്രസംഗത്തിന് പിന്നാലെയാണ് ഹിന്ദുവാണോ എന്ന് ചോദിച്ച് ഏപ്രില്‍ 22ന് 26 ഹിന്ദുക്കളെ ലഷ്കര്‍ ഭീകരര്‍ കശ്മീരിലെ പഹല്‍ഗാമില്‍ വെടിവെച്ച് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: