പത്തനംതിട്ട : നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം. വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാര്‍ഥി പിടിയിലായി.
തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെന്ററില്‍ ആണ് വിദ്യാര്‍ഥി വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷ എഴുതാന്‍ എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് ചമച്ചതെന്നാണ് വിവരം.
പരീക്ഷയുടെ സെന്റര്‍ ഒബ്സര്‍വര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് വിദ്യാര്‍ഥിയെ കസ്റ്റഡിയില്‍ എടുത്തത്. വിദ്യാര്‍ത്ഥിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: