Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ പത്ത് മിനിറ്റില്‍ സാധനങ്ങള്‍….റിലയന്‍സ് ജിയോ മാര്‍ട്ടും റിലയന്‍സ് റീട്ടെയ്ലും ക്വിക്ക് കൊമേഴ്സിലേക്ക്

മുകേഷ് അംബാനിയുടെ കീഴില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍കുതിപ്പിലാണ്. വളര്‍ച്ചയുടെ പുതിയ പടവുകള്‍ തേടി ഇപ്പോഴിതാ റിലയന്‍സ് ജിയോ മാര്‍ട്ടും റിലയന്‍സ് റീട്ടെയ്ലും കൈകോര്‍ത്ത് ക്വിക്ക് കൊമേഴ്സിലേക്ക് കടക്കുന്നു. ഏകദേശം 20000 റീട്ടെയ്ല്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ഒട്ടാകെ റിലയന്‍സ് റീട്ടെയ്ലിന് ഉണ്ട്. റിലയന്‍സിന്റെ ഇ കൊമേഴ്സ് പ്ലാറ്റ് ഫോമായ റിലയന്‍സ് ജിയോ മാര്‍ട്ടാകട്ടെ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്‌ക്കുന്നത്.

Janmabhumi Online by Janmabhumi Online
May 4, 2025, 06:40 pm IST
in India, Business
FacebookTwitterWhatsAppTelegramLinkedinEmail

മുകേഷ് അംബാനിയുടെ കീഴില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍കുതിപ്പിലാണ്. വളര്‍ച്ചയുടെ പുതിയ പടവുകള്‍ തേടി ഇപ്പോഴിതാ റിലയന്‍സ് ജിയോ മാര്‍ട്ടും റിലയന്‍സ് റീട്ടെയ്ലും കൈകോര്‍ത്ത് ക്വിക്ക് കൊമേഴ്സിലേക്ക് കടക്കുന്നു.

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ പത്ത് മിനിറ്റില്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ബിസിനസാണ് ക്വിക്ക് കൊമേഴ്സ്. ഇ കൊമേഴ്സിന്റെ ട്വന്‍റി ട്വന്‍റി മോഡല്‍ എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഈ രംഗത്ത് വന്‍ലാഭം കൊയ്ത സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവയുമായി കൊമ്പു കോര്‍ക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മാര്‍ട്ടും റിലയന്‍സ് റീട്ടെയ്ലും കൈകോര്‍ത്ത് ക്വിക്ക് കൊമേഴ്സിലേക്ക് കടക്കുന്നു. റീട്ടെയ്ല്‍ ഭീമനായ റിലയന്‍സിന് ആധുനിക സാങ്കേതിക വിദ്യയുടെ ബലത്തില്‍ അതിവേഗം ചുവടുവെയ്‌ക്കുന്ന സെപ്റ്റോയെയും ബ്ലിങ്കിറ്റിനെയും തളയ്‌ക്കാന്‍ ആകുമോ?

ഏകദേശം 20000 റീട്ടെയ്ല്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ഒട്ടാകെ റിലയന്‍സ് റീട്ടെയ്ലിന് ഉണ്ട്. റിലയന്‍സിന്റെ ഇ കൊമേഴ്സ് പ്ലാറ്റ് ഫോമായ റിലയന്‍സ് ജിയോ മാര്‍ട്ടാകട്ടെ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്‌ക്കുന്നത്. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിക്കാണ് ഇതിന്റെ ഭാഗികമായ ചുമതല. ഇത് വഴി വരുന്ന ഓര്‍ഡറുകള്‍ പത്ത് മിനിറ്റില്‍ ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ റിലയന്‍സ് റീട്ടെയ്ലിന്റെ സഹായത്തോടെ എത്തിക്കുക എന്നതാണ് പ്ലാന്‍.

റിലയന്‍സ് കുടുംബത്തിലെ മൂന്ന് പേര്‍ കൈകോര്‍ക്കുന്നു

അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സ് റീട്ടെയ്ലിന്റെ ചുമതല വഹിക്കുന്നത്. പച്ചക്കറികളും പലചരക്ക് ഉല്‍പന്നങ്ങളും ഉള്‍പ്പെടുന്ന റിലയന്‍സ് ഫ്രെഷ്, ഫാഷന്‍ ഉല്‍പന്നങ്ങളുടെ റിലയന്‍സ് ട്രെന്‍ഡ്സ്, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന റിലയന്‍സ് ‍ഡിജിറ്റല്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ വിഭിന്നമായ സ്റ്റോറുകള്‍ റിലയന്‍സ് റീട്ടെയ്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇഷയ്‌ക്ക് പുതിയ വെല്ലുവിളിയാണ് ക്വിക്ക് കൊമേഴ്സ്. ഇവിടെ അംബാനി കുടുംബത്തിലെ മൂന്ന് പേരുടെ കൈകോര്‍ക്കലാണ് കാണുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ മുകേഷ് അംബാനി, റിലയന്‍സ് റീട്ടെയ്ലിന്റെ ചുമതലയുള്ള മകള്‍ ഇഷ അംബാനി, റിലയന്‍സ് ജിയോമാര്‍ട്ടിന്റെ ഭാഗിക ചുമതലയുള്ള ആകാശ് അംബാനി എന്നിവരാണ് ക്വിക്ക് കൊമേഴ്സില്‍ കൈകോര്‍ക്കുന്നത്.

ഉപഭോക്താവ് ആപ് വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പന്നം 10 മിനിറ്റില്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുന്ന സേവനരംഗത്ത് ആദ്യം ഒരിയ്‌ക്കല്‍ റിലയന്‍സ് പ്രവേശിച്ചിരുന്നു. പക്ഷെ പ്രതീക്ഷിച്ച ബിസിനസ് ലഭിക്കാതെ വന്നതോടെ ഉപേക്ഷിച്ചു. ഈ ക്വിക്ക് കൊമേഴ്സ്. രംഗത്തേക്ക് കടന്നുവന്ന സ്റ്റാര്‍ട്ടപ് കമ്പനിയായ സെപ്റ്റോയുടെ അതിഭീമമായ വളര്‍ച്ച പലരേയും അത്ഭുതപ്പെടുത്തി. ഇതോടെ റീട്ടെയ്ല്‍ ഭീമന്മാരും ഈ രംഗത്തേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്. സെപ്റ്റോയെ കൂടാതെ ബ്ലിങ്കിറ്റ്, ഫ്ലിപ് കാര്‍ട്ട്, സ്വിഗ്ഗി ഇന്‍സ്റ്റാസ്മാര്‍ട്ട്, ടാറ്റാസ് ബിഗ് ബാസ്കറ്റ് എന്നിവയും ക്വിക്ക് കൊമേഴ്സ് രംഗത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. ഇക്കുറി വിപുലമായ ഒരുക്കങ്ങളോടെയാണ് ക്വിക്ക് കൊമേഴ്സിലേക്ക് ചുവടുവെയ്‌ക്കുന്നത്.

റിലയന്‍സ് റീട്ടെയ്ല്‍ പോലെ ഒരു ഭീമന്‍ സംവിധാനത്തിന് ഇത്രയും വേഗത്തിലുള്ള ഓര്‍ഡര്‍ ഡെലിവറി സ്ഥിരതയോടെ നടത്താന്‍ കഴിയുമോ എന്ന സംശയം ഉയരുന്നുണ്ട്. സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവ മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവരുടെ ക്വിക്ക് കൊമേഴ്സ് വിജയകരമായി നടപ്പിലാക്കുന്നത്. റിലയന്‍സ് റീട്ടെയ്ലുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയ ബിസിനസ് സംരംഭങ്ങളുമാണ് ഇവ.

ഫ്രീ ഷിപ്പിംഗ്, വന്‍തോതില്‍ ബിസിനസ് ചെയ്യാനുള്ള ശേഷി എന്നിവ റിലയന്‍സ് റീട്ടെയ്ലിനും റിലയന്‍സ് ജിയോസ്മാര്‍ടിനും ഉണ്ടെങ്കിലും ആപ് വഴി കൃത്യതയോടെ ഓര്‍ഡറുകള്‍ പത്ത് മിനിറ്റില്‍ വീട്ടില്‍ എത്തിക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്.

റിലയന്‍സിന്റെ വെല്ലുവിളി
ഇന്ത്യയൊട്ടാകെ 20,000 സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയ് ലിനുള്ളത്. പക്ഷെ ഈ സ്റ്റോറുകളില്‍ പലതും കൂറ്റന്‍ മാളുകള്‍ക്ക് അകത്താണ് പ്രവര്‍ത്തിക്കുന്നത്. പലതും പത്ത് മിനിറ്റിനുള്ളില്‍ കസ്റ്റമര്‍ക്ക് ആവശ്യപ്പെട്ട സാധനങ്ങള്‍ എത്തിക്കാന്‍ ഉതകുന്ന ലൊക്കേഷനില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. ഈ വെല്ലുവിളി എങ്ങിനെ റിലയന്‍സ് കൈകാര്യം ചെയ്യും എന്നതാണ് വെല്ലുവിളി.

വിലക്കുറവ് ആകര്‍ഷകമാവും

വന്‍തോതില്‍ സാധനങ്ങള്‍ ഉല്‍പാദകരില്‍ നിന്നും വാങ്ങാന്‍ ശേഷിയുള്ളതിനാല്‍ കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയും എന്ന മെച്ചം റിലയന്‍സ് റീട്ടെയ്ലിനുണ്ട്. റിലയന്‍സിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ് ഫോമായ റിലയന്‍സ് ജിയോമാര്‍ട്ടിന് വീടുകളില്‍ കുറഞ്ഞ ചെലവില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് വിലയിരുത്തല്‍. ഇത് മറ്റ് മത്സരക്കാരെ പിന്തള്ളാന്‍ സഹായിക്കും. .

 

Tags: #IshaAmbani#Relianceindustries#Reliancetrends#Reliancefresh#Blinkit#Zeptoquickcommerce#MukeshAmbaniRelianceJiomart
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

മുകേഷ് അംബാനിയുടെ മകനും ജിയോ മൊബൈല്‍ ചെയര്‍മാനുമായ ആകാശ് അംബാനി
India

റിലയന്‍സ് ജിയോ ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങുന്നു; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും ജിയോ

റിലയന്‍സ് ഓഹരിവില കുതിയ്ക്കുന്നു (ഇടത്ത്) പുതുതായി റിലയന്‍സ് തലപ്പത്ത് എത്തിയ അനന്ത് അംബാനിയും ഭാര്യ രാധിക മെര്‍ച്ചെന്‍റും (വലത്ത്)
India

റിലയന്‍സ് ഓഹരി 1422 രൂപയില്‍ നിന്നും 1720 രൂപയിലേക്ക് പറപറക്കുമെന്ന് ആഗോളസ്ഥാപനങ്ങള്‍; റിലയന്‍സിന്റെ കുതിപ്പിന് കാരണങ്ങള്‍ ഇതെല്ലാം…

India

മുകേഷ് അംബാനിയുടെ റിലയന്‍സ് കുതിയ്‌ക്കുന്നു; മികച്ച ലാഭത്തിന് ശേഷം ഓഹരി വില കഴിഞ്ഞ അഞ്ച് ദിവസമായി കുതിച്ചത് 91 രൂപയോളം

India

കത്തുന്ന വെയിലില്‍ പത്ത് രൂപയ്‌ക്ക് തണുത്ത, നുരയുന്ന കോള…പെപ്സിയെയും കൊക്കകോളയേയും നേരിട്ട് മുകേഷ് അംബാനിയുടെ കാംപ കോള, ആയിരം കോടി നേടി

പുതിയ വാര്‍ത്തകള്‍

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies