ജബൽപൂർ : പഹൽഗാം ഭീകരാക്രമണത്തിൽ മനം നൊന്ത് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവാവ് . മധ്യപ്രദേശ് ജബൽപൂർ സ്വദേശിയായ മുഹമ്മദ് ഖാനാണ് ഭീകരാക്രമണത്തിൽ വേദനിച്ച് ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുകയും , ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തത് . സൃഷ്ടി ഹൽദാറിനെയാണ് ഹിന്ദു ആചാരപ്രകാരം മുഹമ്മദ് ഖാൻ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചത്. മതം മാറിയതിനു ശേഷം മുഹമ്മദ് ഖാൻ തന്റെ പേര് ‘സഞ്ജു’ എന്ന് മാറ്റി.
മൂന്ന് വർഷമായി അവർ പ്രണയത്തിലായിരുന്നു. എന്നിരുന്നാലും, ഈ ബന്ധത്തിന് കുടുംബത്തിൽ നിന്നും ധാരാളം എതിർപ്പുകളും നേരിടേണ്ടി വന്നു. ഇത്രയധികം തടസ്സങ്ങൾ ഉണ്ടായിട്ടും, ഇരുവരും പരസ്പരം പിരിയാതെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ആദ്യം അവർ എസ്ഡിഎമ്മിന് മുന്നിൽ ഹാജരായി കോടതിയിൽ വിവാഹിതരായി, തുടർന്ന് ഹിന്ദു മതാചാരപ്രകാരം രാമക്ഷേത്രത്തിൽ വിവാഹ ചടങ്ങ് നടത്തി. ബജ്‌റംഗ് ദൾ അംഗങ്ങളും മറ്റ് ഹിന്ദു സംഘടനകളിലെ അംഗങ്ങളും വിവാഹത്തിൽ പങ്കെടുത്തു.
പഹൽഗാം സംഭവം തന്നെ ഉലച്ചുവെന്നും നന്നായി ആലോചിച്ച ശേഷം ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനിച്ചെന്നും സഞ്ജു പറയുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 15 ഓളം പേരാണ് ഇത്തരത്തിൽ മതം മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക