ഒഴിവുകള്‍ 9970, കേരളത്തില്‍ 148
മെയ് 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.rrbthiruvananthapuram.gov.in ല്‍
അപേക്ഷാ ഫീസ് 500 രൂപ, എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍/വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍/ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ
ട്രെയിന്‍ ഓടിക്കാന്‍ താല്‍പര്യമുള്ള യുവതീയുവാക്കള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം. വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ കീഴില്‍ 9970 ഒഴിവുകളുണ്ട്. കേരളത്തില്‍ 148. അടിസ്ഥാന ശമ്പളം 19900 രൂപ. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഭാരത പൗരന്മാര്‍ക്കാണ് അവസരം. വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിന് സ്വന്തമായ മൊബൈല്‍ ഫോണും പ്രാബല്യത്തിലുള്ള ഇ-മെയില്‍ ഐഡിയും ഉണ്ടായിരിക്കണം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ മേയ് 11 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 500 രൂപ, എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍/വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍/സാമ്പത്തിക പിന്നാക്ക വിഭാഗം (ഇബിസി) 250 രൂപ മതി. നെറ്റ് ബാങ്കിങ്, ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, യുപിഐവഴി ഫീസ് അടയ്‌ക്കാം.
യോഗ്യത: മെട്രിക്കുലേഷന്‍/പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇനി പറയുന്ന ഏതെങ്കിലും എന്‍സിവിടി/എസ്‌സിവിടി ട്രേഡ് സര്‍ട്ടിഫിക്കറ്റുമുണ്ടാകണം. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മില്‍റൈറ്റ്/മെയിന്റനന്‍സ് മെക്കാനിക്, മെക്കാനിക് (റേഡിയോ ആന്റ് ടെലിവിഷന്‍), ഇലക്‌ട്രോണിക്‌സ് മെക്കാനിക്, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), വയര്‍മാന്‍, ട്രാക്ടര്‍ മെക്കാനിക്, ആര്‍മെച്വര്‍ ആന്റ് കോയില്‍ വൈന്‍ഡര്‍, മെക്കാനിക് (ഡീസല്‍), ഹീറ്റ് എന്‍ജിന്‍, ടര്‍ണര്‍, മെഷ്യനിസ്റ്റ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ് മെക്കാനിക്. അല്ലെങ്കില്‍ എസ്എസ്എല്‍സിയും ആക്ട് അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ എസ്എസ്എല്‍സിയും ത്രിവത്‌സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമയും (ബ്രാഞ്ചുകള്‍- മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈല്‍). ഡിപ്ലോമക്ക് പകരം ഇതേ ബ്രാഞ്ചുകളില്‍ എന്‍ജിനീയറിങ് ബിരുദക്കാരെയും പരിഗണിക്കും. (അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല). മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.
പ്രായപരിധി 1.7.2025 ല്‍ 18-30 വയസ്. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ 3 വര്‍ഷം, വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ക്കും 5 വര്‍ഷം എന്നിങ്ങനെയും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും വയസ്സിളവുണ്ട്.
സെലക്ഷന്‍: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിരുചി പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാതീയതി, സമയക്രമം, പരീക്ഷാകേന്ദ്രം എന്നിവ എസ്എംഎസ്, ഇ-മെയില്‍ വഴി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക