തിരുവനന്തപുരം: ഡ്യൂട്ടിയെ ചൊല്ലി കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ ജീവനക്കാരുടെ തമ്മിലടി. സ്വിഫ്റ്റ് ബസിലെ ജീവനക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരനുമാണ് ഏറ്റുമുട്ടിയത്.
സംഭവത്തില്‍ ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു.തൃശൂര്‍ ബസിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഈ ബസില്‍ ഡ്യൂട്ടി ചെയ്യാന്‍ സ്വിഫ്റ്റിലെ ജീവനക്കാര്‍ വിസമ്മതിച്ചെന്നാണ് പരാതി.
തുടര്‍ന്ന് ബസില്‍ ഡീസല്‍ നിറയ്‌ക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ നിയോഗിച്ചു.ഇതിനിടെ സ്വിഫ്റ്റ് ജീവനക്കാരായ രണ്ടുപേര്‍ മര്‍ദിച്ചെന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതി. ഡ്രൈവര്‍ മര്‍ദിച്ചു എന്ന് സ്വിഫ്റ്റ് ജീവനക്കാരും പൊലീസില്‍ പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: