കൊച്ചി: മുന്‍നിര റേസര്മാര്ക്കാപ്പം മെച്ചപ്പെടുത്തിയ റേസിങ് മെഷീനുകളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ റേസിങ് രംഗത്തെ അതികായരായ പെട്രോണാസ് ടിവിഎസ് റേസിങ് ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍ആര്‍സി) 2025 സീസണിന്റെ ആദ്യ റൗണ്ടിനൊരുങ്ങുന്നു. മെയ് നാലിന് നാസിക്കിലാണ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് തുടങ്ങുന്നത്. നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള റേസിങ് മികവിന്റെ പിന്‍ബലത്തില്‍ പുതിയ സീസണില്‍ ഇറങ്ങുന്ന പെട്രോണാസ് ടിവിഎസ് റേസിങിന് കഴിഞ്ഞ മത്സരങ്ങളിലെല്ലാം 80% വിജയ നിരക്കുണ്ട്.
അടിമുടി മാറ്റം വരുത്തിയ റേസിങ് മെഷീനുകളുമായാണ് പെട്രോണാസ് ടിവിഎസ് റേസിങ് ടീം ഇത്തവണ ഇറങ്ങുന്നത്. ഡാക്കര്‍ റാലി പോലുള്ള ആഗോള പ്രീമിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് മെച്ചപ്പെടുത്തിയ മിഡ്റേഞ്ച്-ടോപ്പ്എന്‍ഡ് പ്രകടനത്തോടെ വേഗത്തിലുള്ള കോര്‍ണറിങ് ആക്സിലറേഷന്, ഉയര്‍ന്ന ശരാശരി വേഗത, മെച്ചപ്പെട്ട റാലി സ്റ്റേജ് ടൈമിങ് എന്നിവ നല്കുന്ന വിധത്തിലാണ് പുതിയ മാറ്റങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
സൂപ്പര്‍ ബൈക്ക്, സൂപ്പര്‍ സ്പോര്‍ട്, വിമണ്‍, സ്കൂട്ടേഴ്സ് ക്ലാസുകളിലെ മികച്ച റൈഡര്‍മാര്‍ ഉള്‍പ്പെടുന്നതാണ് പെട്രോണാസ് ടിവിഎസ് റേസിങ് നിര. അബ്ദുള്‍ വാഹിദ്, രാജേന്ദ്ര ആര്.ഇ, സാമുവല്‍ ജേക്കബ് എന്നിവരാണ് സൂപ്പര്‍ ബൈക്ക് പ്രോ-എക്സ്പേര്‍ട്ട് ഗ്രൂപ്പ് എയിലുള്ളത്. ഇമ്രാന് പാഷ, ബന്തെയ്ലാങ് ജൈര്‍വ, സച്ചിന് ഡി എന്നിവര്‍ സൂപ്പര്‍ സ്പോര്‍ട് 260 ഗ്രൂപ്പ് ബിയിലും, ഐശ്വര്യ പിസ്സെ വിമണ്‍ ക്ലാസ് ഗ്രൂപ്പ് ബിയിലും ഉള്‍പ്പെടുന്നു. 210 സിസി വരെയുള്ള സ്കൂട്ടേഴ്സ് ഗ്രൂപ്പ് ബിയില്‍ ആസിഫ് അലി, ഷമിം ഖാന്, കാര്‍ത്തിക് എന്‍ എന്നിവരാണ് ടീമംഗങ്ങള്‍.
പെട്രോണാസ് ടിവിഎസ് റേസിങില്‍ ഓരോ സീസണും തങ്ങളുടെ തുടര്‍ച്ചയായ മികവിന്റെ ഒരു പുതിയ അധ്യായമാണെന്ന് പുതിയ സീസണിനെ കുറിച്ച് സംസാരിക്കവേ ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു. നാല് പതിറ്റാണ്ടുകളുടെ റേസിങ് പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ അത്യാധുനിക മെഷീനുകള്‍, ലോകോത്തര കഴിവുകള്‍, മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അഭിനിവേശം എന്നിവയാല്‍ നയിക്കപ്പെടുന്ന ഒരു വിജയകരമായ സംസ്കാരം ഞങ്ങള്‍ കെട്ടിപ്പടുത്തിട്ടുണ്ട്. അന്താരാഷ്ട്ര പ്രോഗ്രാമുകള്‍ക്ക് കീഴില്‍ പരിശീലനം ലഭിച്ച മികച്ച റൈഡര്‍ നിരയ്ക്കൊപ്പം ഐഎന്‍ആര്‍സി 2025നുള്ള തങ്ങളുടെ അപ്ഗ്രേഡഡ് റാലി ബൈക്കുകള്‍ ഈ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: