മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ 150-ാമത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിൻ വലിയൊരു വെളിപ്പെടുത്തൽ നടത്തിയത്.
‘ഞാൻ മലയാള സിനിമയിൽ വന്നിട്ട് 15 വർഷമായി. ഇന്നും കുറെയേറെ സിനിമകൾ ചെയ്യുന്നുണ്ട്. പക്ഷെ, മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിന് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാല പടക്കത്തിനാണ് ഇന്ന് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാൻ ഈ കാര്യം പറയുമ്പോൾ ആ നടൻ ഇത് കാണും. പക്ഷെ, ആ നടൻ ചെയ്തത് വലിയ തെറ്റാണെന്ന് ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം, ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകും.’- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
ലിസ്റ്റിന്റെ പരാമർശങ്ങൾ വളരെ വേഗത്തിൽ തന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. കൃത്യമായി കാരണം പറയാത്തതും ഇത്തരത്തിലെ ഒളിയമ്പുകൾ വയ്‌ക്കുന്നതും ആശയക്കുഴപ്പം ഉണ്ടാക്കുെമെന്നാണ് ചിലർ കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: