തിരുവനന്തപുരം: ജന്മഭൂമി ജീവനക്കാരുടെ പ്രവര്‍ത്തക സംഗമം നടന്നു. തൈക്കാട് റെസ്റ്റ് ഹൗസില്‍ നടന്ന സംഗമം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡയറക്ടര്‍ ടി. ജയചന്ദ്രന്, ഡെ. ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, തിരുവനന്തപുരം എഡിഷന് റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, യൂണിറ്റ് മാനേജര്‍ ആര്. സന്തോഷ് എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: