കാലടി: സംന്യാസിമാര്‍ സമൂഹത്തിന്റെ മുഖ്യധാരയിലിറങ്ങി പ്രവര്‍ത്തിക്കണമെന്ന് ദക്ഷിണ ഭാരതത്തിലെ പ്രഥമ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്. ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടക്കുന്ന ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള സംന്യാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.
സിദ്ധാന്തങ്ങള്‍ വികലമായി വ്യാഖ്യാനിക്കപ്പെടുന്നതും ആചാരങ്ങള്‍ നിന്ദിക്കപ്പെടുന്നതും ധര്‍മത്തിനെതിരെയുള്ള പ്രവര്‍ത്തനമായി കാണണം. പണ്ടുകാലത്ത് രാജാവിനെ നിയന്ത്രിച്ചിരുന്നത് പോലും ആചാര്യന്മാരായിരുന്നു. സമ്പത്തും അധികാരവും കൈവരുന്ന ശക്തിയായിക്കൂടി ഹിന്ദു സമാജം മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ശങ്കരാചാര്യ സ്വാമികളുടെ ജന്മനാടായിരുന്നിട്ട്‌പോലും സംന്യാസിമാര്‍ക്ക് പ്രാതിനിധ്യവും ബഹുമാന്യതയും നല്കാത്ത നാടായി കേരളം മാറി. ധര്‍മം പൊതുവില്‍ ഉയര്‍ന്നുവരുന്ന സാഹചര്യം ഉണ്ടായിരിക്കുമ്പോഴും അതിനെ നശിപ്പിക്കാനുള്ള പരിശ്രമവും ശക്തമാണ്. അതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങള്‍ കൈയടക്കുന്നതെന്നും സ്വാമി ആനന്ദവനം ഭാരതി കുറ്റപ്പെടുത്തി.
വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം മഠാധിപതി പ്രജ്ഞാനാനന്ദതീര്‍ത്ഥ പാദര്‍ അധ്യക്ഷനായി. മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ മഹാരാജ്, ചെറുകോല്‍പ്പുഴ ശ്രീശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, പൂഞ്ഞാര്‍ വേദര്‍ഷി ആശ്രമം സ്വാമി ദര്‍ശനാനന്ദ സരസ്വതി, തൊടുപുഴ തത്ത്വമസി ആശ്രമം സ്വാമി അയ്യപ്പദാസ്, മാതാ അമൃതാനന്ദമയി മഠം സ്വാമി വേദാമൃതാനന്ദപുരി, ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, പാലക്കാട് ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, വിഷ്ണു പ്രിയാനന്ദപുരി മാതാജി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ശ്രീശങ്കര ജയന്തിയോട് അനുബന്ധിച്ച് സംസ്ഥാന തലത്തില്‍ നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: