കല്‍പ്പറ്റ: തീവ്രവാദം എന്ന പേരിലുള്ള ക്രൂരതയ്‌ക്ക് കാരണം മത വരട്ടുതത്വവാദമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികലടീച്ചര്‍. ഭീകരവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മാറാടിലെയും കാശ്മീരിലെയും നരഹത്യക്കെതിരെ ഹിന്ദുഐക്യവേദി കല്‍പ്പറ്റയില്‍ നടത്തിയ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മതതീവ്രവാദികള്‍ മാറാടില്‍ വീഴ്‌ത്തിയ കണ്ണീരില്‍ നിന്നാണ് ഹിന്ദുഐക്യവേദി ഉയര്‍ന്നുവന്നത്. മതം തിരഞ്ഞാണ് മാറാടിലും ഭീകരര്‍ എട്ടുപേരെ കൊന്നത്. കൊലയാളികള്‍ ചോരയൊലിപ്പിക്കുന്ന വാളുകളുമായി ഓടിക്കയറിയത് ജുമാ മസ്ജിദിലേക്കാണ്. അന്ന് അവര്‍ക്ക് മറയായി നിന്നത് അവരുടെ ഭാര്യമാരും അമ്മമാരും ഉള്‍പ്പെടുന്ന സ്ത്രീകളാണ്. അയല്‍ക്കാരെ കൊന്നിട്ടു വന്നവരെ സംരക്ഷിക്കാന്‍ ആ വാളുകളിലെ ചോര കണ്ടിട്ടും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് ഒരു കാരണമേ ഉള്ളു. അത് മതം മുന്നോട്ടുവയ്‌ക്കുന്ന വരട്ട് തത്വവാദങ്ങളാണ്.
മാറാട് കൂട്ടക്കൊലയ്‌ക്ക് ശേഷം 22 വര്‍ഷം കഴിഞ്ഞിട്ടും കശ്മീര്‍ പഹല്‍ഗാമില്‍ കണ്ടതും മതം തിരഞ്ഞുള്ള ക്രൂരത തന്നെയാണ്. കലിമ അറിയാത്തവരെ മാത്രം തിരഞ്ഞുപിടിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്. എത്ര ക്രൂരതകള്‍ ആവര്‍ത്തിച്ചാലും ഹൈന്ദവജനത ഒരിഞ്ച് പിന്നോട്ട് പോകില്ല. ഭാരതത്തെ സംരക്ഷിക്കാന്‍ ആയിരങ്ങള്‍ ഉയര്‍ന്നുവരും. ഹൈന്ദവസമൂഹത്തില്‍ ഇനി ആരും പേടിച്ച് പിന്മാറില്ല. അതിനു
ദാഹരണമാണ് മാറാട് കൂട്ടക്കൊലയില്‍ തന്റെ രണ്ട് മക്കളെ വെട്ടിനുറുക്കുന്നത് കണ്ടിട്ടും ശ്യാമള എന്ന അമ്മ ഇന്നുവരെ ആ പ്രദേശം വിട്ടുപോകാതിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇടത് യുവജന സംഘടനയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ഭീകരവിരുദ്ധ സദസുകളില്‍ ഒരിടത്ത് പോലും കൊലപാതകം നടത്തിയത് മുസ്ലിം ഭീകരരാണെന്ന് ഒരു വാക്കില്‍പ്പോലും പറഞ്ഞിട്ടില്ല. ഇതാണ് കേരളത്തിലെ മതപ്രീണന രാഷ്‌ട്രീയം. ഇത് പൊതുജനങ്ങള്‍ മനസിലാക്കണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. യോഗത്തില്‍ ഹിന്ദു ഐക്യവേദി വയനാട് ജില്ലാ രക്ഷാധികാരി സി.പി. വിജയന്‍ അധ്യക്ഷനായി. മഹിളാ ഐക്യവേദി സംസ്ഥാന ഭാരവാഹികളായ ശാന്തി ഗോവിന്ദ്, പത്മിനി ടീച്ചര്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് അഡ്വ. സുരേഷ്ബാബു, സജി കോട്ടത്തറ, കെ.പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: