News

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം, രേഖകൾ പുറത്ത്

Published by

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കസ്റ്റഡിയിൽ ലൈംഗിക പീഡനം ഏറ്റെന്ന് സ്ഥിരീകരണവുമായി പാക് എമിറേറ്റ്സ് മിലിട്ടറി ആശുപത്രിയുടെ രേഖകൾ പ്രചരിക്കുന്നു. ട്വിറ്ററിലാണ് ഇത് പ്രചരിക്കുന്നത് . എന്നാൽ സംഭവത്തിപാകിസ്താന്റെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല .

ലൈംഗിക അതിക്രമത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റെന്ന മെഡിക്കൽ രേഖകളാണ് പ്രചരിക്കുന്നത്. സാമ്പത്തിക തിരിമറി കേസിലാണ് ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്നത്. ഇമ്രാൻ ഖാനെ 14 വർഷത്തെ ജയിൽ ശിക്ഷയ്‌ക്കാണ് പാകിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതി വിധിച്ചിരിക്കുന്നത്. അൽ-ഖാദിറുമായി ബന്ധപ്പെട്ട ഭൂമിയിടപാട്‌ കേസിലാണ്‌ ഇമ്രാൻ ഖാനെ ശിക്ഷിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by