മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ പൂര്‍ണ വിശ്വാസം എന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രശ്‌നത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ഭാരതത്തിനും ലോകത്തിനും സമാധാനം ഉറപ്പുവരുത്താനും മോദിക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. രജനികാന്ത് പറഞ്ഞു.
മുംബൈയിലെ ആഗോള ശ്രവ്യ- ദൃശ്യ- വിനോദ ഉച്ചകോടി വേവ്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രജനികാന്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ഒട്ടേറെ താരങ്ങളും സന്നിഹിതരായിരുന്നു. നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് രജനികാന്തിന്റെ പരാമര്‍ശങ്ങളെ സ്വാഗതം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: