കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ടതില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ആണ് നിര്‍ദ്ദേശം നല്‍കി.
രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേക്ക് മാറ്റാനും നിര്‍ദേശം നല്‍കി.രോഗികളെ ബീച്ച് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനോടു ചേര്‍ന്ന യുപിഎസ് റൂമിലാണ് പുക ഉയര്‍ന്നത്. ഇതോടെ അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനായി ഒഴിപ്പിച്ചു. 200 ല്‍ അധികം രോഗികളെ മാറ്റി. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും പുറത്തേക്ക് മാറ്റി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: