കൊച്ചി: വനം മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും ഉള്‍പ്പെടെ മൃദു നിലപാട് സ്വീകരിച്ചിട്ടുംറാപ്പര്‍ വേടനെതിരെ നടപടികള്‍ കടുപ്പിക്കുകയാണ് വനംവകുപ്പ്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ഹൈദരാബാദിലെ ലാബില്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു.
വേടന് പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നു. ഏത് അന്വേഷണവുമായും സഹകരിക്കാമെന്നും രഞ്ജിത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണ സംഘത്തിനൊപ്പം ചെല്ലാമെന്നും വേടന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞു.തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
വേടനെതിരായ നടപടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുപ്പിച്ചുകാട്ടിയെന്നും വിശദീകരണം തേടുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം, തെറ്റ് തിരുത്തുമെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷമുള്ള വേടന്റെ പ്രതികരണം. ലഹരി ഉപയോഗവും മദ്യപാനവും നല്ല ശീലമല്ലെന്നും തന്നെ കേള്‍ക്കുന്ന സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുതെന്നും വേടന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: