ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നൽകാനൊരുങ്ങി സൈന്യം. ഇതിനിടെ ഇന്ത്യയിലേക്ക് കടന്നാല്‍ തകര്‍ത്തുകളയുമെന്ന് പാകിസ്ഥാന് നാവിക സേനയുടെ മുന്നറിയിപ്പ്. സേന അഭ്യാസ പ്രകടനം തുടരുന്നതിനിടെയാണ് നാവിക സേനയുടെ സന്ദേശം. വെടിനിര്‍ത്തല്‍ കരാര്‍ പാക് നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ കര, നാവിക, വ്യോമ സേനകളും സജ്ജമായി.
അറബിക്കടലിലേത് വാര്‍ഷികാഭ്യാസ പ്രകടനമാണെങ്കിലും നാവിക സേനയുടെ സന്ദേശങ്ങള്‍ പാകിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പുകളാണ്. യുദ്ധക്കപ്പലുകളടക്കം അണിനിരത്തി നടത്തുന്ന അഭ്യാസ പ്രകടനത്തിന്റെ സ്വഭാവം ഏത് നിമിഷവും മാറാമെന്ന സന്ദേശമാണ് സേന നല്‍കുന്നത്. അറബിക്കടലിലെ അഭ്യാസ പ്രകടനം നാവികസേന തലവന്‍ അഡ്മിമിറല്‍ ദിനേഷ് കെ ത്രിപാഠി നേരിട്ട് വിലയിരുത്തുന്നുണ്ട്.
നാളെ വരെ അറബിക്കടലിലെ സൈനിക അഭ്യാസം തുടരും.ഇന്നത്തെ വ്യോമസേന അഭ്യാസത്തിൽ റഫാലടക്കമുള്ള വിമാനങ്ങൾ ഉപയോഗിക്കും.അതിർത്തിയിലും നിയന്ത്രണരേഖയിലും കൂടുതൽ പടക്കോപ്പുകൾ എത്തിച്ച് കരസേനയും ഒരുങ്ങുകയാണ്. ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ കടന്നു കയറിയാൽ കനത്ത തിരിച്ചടി നൽകുമെന്ന് പാക് പ്രസിഡൻറും പ്രധാനമന്ത്രിയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക