കൊച്ചി: ആലുവയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശി അന്‍ഷാദിനാണ് വെട്ടേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്‍ഷാദിനെ ആക്രമിച്ച അനീഷ്, ചാക്കോ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ നാല് പേരുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: