ലക്നൗ : പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരിൽ കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവുമായ രാകേഷ് ടിക്കായത്തിനെ പൊതുജനങ്ങൾ കൈയേറ്റം ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ടിക്കായത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ സ്ഥിതിഗതികൾ വളരെ സംഘർഷഭരിതമായി. പോലീസ് എത്തിയാണ് ടിക്കായത്തിനെ രക്ഷപെടുത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഹിന്ദു-മുസ്ലീം ആഖ്യാനത്തിൽ നിന്ന് പ്രയോജനം നേടുന്നവരാണ് ആക്രമണം നടത്തിയതെന്ന് ടിക്കായത്ത് പറഞ്ഞിരുന്നു . ആക്രമണത്തിന് ഉത്തരവാദികളായവർ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ചുറ്റിത്തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെ കുറ്റം പറയരുതെന്നും, കുടിവെള്ളം മുട്ടിക്കരുതെന്നുമൊക്കെ ടിക്കായത്ത് പറഞ്ഞിരുന്നു.
ഭീകരാക്രമണത്തിന് പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുജനങ്ങൾക്ക് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ ഇഷ്ടപ്പെട്ടില്ല. ടിക്കായത്തിന്റെ സ്വന്തം തട്ടകമായ മുസാഫർനഗറിൽ വൻ പ്രതിഷേധം നേരിടേണ്ടിവന്നു. അവിടെ ജനങ്ങൾ ടിക്കായത്തിനോട് അദ്ദേഹത്തിന്റെ പരാമർശത്തിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് ടിക്കായത്തിനെ കൈയ്യേറ്റം ചെയ്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: