കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിന് സമീപം
പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിച്ചു.പുക മൂലം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമുണ്ടായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. യു പി എസ് മുറിയില്‍ നിന്നാണ് പുക പടര്‍ന്നത്.അപകടത്തില്‍ ആളപായമില്ല. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
മൂന്ന് നിലകളില്‍ നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരുന്ന രോഗികളെ മറ്റ് ആശുപത്രിയിലേക്കും മറ്റുള്ളവരെ താഴെയുള്ള നിലകളിലേക്കുമാണ് മാറ്റിയത്. പ്രദേശത്തെ നിരവധി ആംബുലന്‍സുകള്‍ രോഗികളെ മാറ്റാനായി ഉപയോഗിച്ചു.
പൊലീസും അഗ്നിശമന സേനയും സന്നദ്ധ സംഘടനകളും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് രോഗികളെ ഒഴിപ്പിച്ചത്. വലിയ രീതിയില്‍ പുക നിലനില്‍ക്കുന്നത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: